ബാഡ്മിന്റര്താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് സുന്ദരി പരിനീതി ചോപ്രായാണ് ചിത്രത്തില്‍ സൈനയെ അവതരിപ്പിച്ചത്. ചിത്രം മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ശ്രദ്ധ കപൂറിനെയാണ് ആദ്യം സൈനയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് പരിനീതിയെ തിരഞ്ഞെടുക്കുകയായിരുന്നു.
അഭിനയത്തില്‍ ഇതുവരെ മുന്‍നിരയില്‍ എത്താത്ത പരിനീതിക്ക് സൈനയായി മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമോ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. അതി ഗംഭീര പ്രകടനമാണ് പരിനീതി ചോപ്ര കാഴ്ച വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഥാപാത്രത്തിനായി താരം എടുത്തിരിക്കുന്ന പ്രയത്നം ടീസറിലും കാണാം.
സ്റ്റാന്‍ലി കാ ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അമോല്‍ ഗുപ്തയാണ് സംവിധാനം. സൈനയുടെ കുട്ടിക്കാലം മുതല്‍ കൗമാരം വരെയുള്ള സഞ്ചാരമാണ് കഥയുടെ പ്രമേയം. 2019ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷം റിലീസിനെത്തുമെന്നാണ് കരുതിയത്. എന്നാല്‍ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.