Image

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിക്കും, കൊയിലാണ്ടിയില്‍ പി. സതീദേവി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കളമശേരിയില്‍ രാജീവ്

Published on 05 March, 2021
കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിക്കും, കൊയിലാണ്ടിയില്‍ പി. സതീദേവി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കളമശേരിയില്‍ രാജീവ്


കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും. സംവിധായകന്‍ രഞ്ജിത്തിന്റേതുള്‍പ്പെടെയുള്ള പേരുകള്‍ നോര്‍ത്തിലേക്ക് സജീവമായി ഉയര്‍ന്നിരുന്നവെങ്കിലും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേരാണ് ഒടുവില്‍ സാധ്യതാപട്ടികയിലുള്ളത്. 
എംഎല്‍എ എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

കളമശ്ശേരിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് തന്നെ മത്സരിച്ചേക്കും. നേരത്തെ കെ.ചന്ദ്രന്‍ പിള്ളയുടെ പേരാണ് കളമശ്ശേരിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. കൊയിലാണ്ടിയില്‍ അഡ്വ. പി സതീദേവിയും 
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരില്‍ നിന്നും മത്സരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക