Image

അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

Published on 07 March, 2021
അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി മാര്‍പാപ്പ

ബെര്‍ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദര്‍ശനത്തിനു വെള്ളിയാഴ്ച ത?ടക്കമായി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി അദ്ദേഹത്തെ സ്വീകരിച്ചു. ചുവപ്പു പരവതാനി വിരിച്ച്, പരന്പരാഗത വേഷവിധാനങ്ങളണിഞ്ഞ ഇറാക്കികളുടെ അകന്പടിയോടെയായിരുന്നു സ്വീകരണം. കവചിതവാഹനങ്ങളുടെ അകന്പടിയോടെ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട മാര്‍പാപ്പയെ ദൂരെ നിന്നു കാണാന്‍ നൂറുകണക്കിനാളുകളാണ് വഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു.

ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം പാപ്പാ അവിടെ ചെലവഴിച്ചു. അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് പാപ്പാ നടത്തിയ ആദ്യ പ്രസംഗത്തില്‍ആഹ്വാനം ചെയ്തു. ഇറാക്കില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് സന്പൂര്‍ണ പൗരന്‍മാര്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് മാര്‍പാപ്പ പൂര്‍വപിതാവ് അബ്രഹാമിന്റെ ജ·സ്ഥലമായ ഊര്‍ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദര്‍ശിച്ച ശേഷം സര്‍വമതസമ്മേളനത്തിലും പങ്കെടുത്തു. വൈകിട്ട് ബഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ ഇര്‍ബിലിലേക്കു പോകുന്ന മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളില്‍ സന്ദര്‍ശനം നടത്തും. കോവിഡ്, യുദ്ധ ഭീഷണികള്‍ക്കിടയിലെ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്.

ഇറാക്കിലെത്തുന്ന ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. മാര്‍പാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാക്കി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക