-->

America

ചെറുമകള്‍ (മീനു എലിസബത്ത്)

മീനു എലിസബത്ത്

Published

on

''നിന്റെ നാവാണ് എല്ലാറ്റിനും കാരണം''
ചെറുപ്പത്തില്‍ മൂത്ത ആങ്ങളമാരുടെയും അച്ഛന്റെയും  തല്ലു കൊണ്ട് കരയുമ്പോള്‍
അമ്മ അവളോട് പറഞ്ഞു  ..

''പെണ്കുട്ടികള്‍ക്കിത്ര കുറുമ്പ് പാടില്ല. തന്നിഷ്ടം പാടില്ല. ആണുങ്ങളോട് തറുതല പാടില്ല''!
വീട്ടിലെ സ്ത്രീകള്‍ നിരന്തരം അവളെ കുറ്റപ്പെടുത്തി!

അത്ര ചെറിയ കുട്ടിയായ അവളെ അടിച്ചതിനെക്കുറിച്ചു ആര്‍ക്കും വിഷമമുണ്ടായിരുന്നില്ല.
അടിയായിരുന്നു അന്നൊക്കെ എല്ലാറ്റിനും മരുന്ന്. അഭിപ്രായ സ്വാതന്ത്ര്യം  ആ വീട്ടിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല.
അവരെ ആരും ഗൗനിച്ചിരുന്നില്ല!

അച്ഛനോടോ കൊച്ചച്ഛന്മാരോടോ!
ആങ്ങളമാരോടോ ഒന്നും തിരിച്ചു പറയാന്‍ പാടില്ലന്നവള്‍ക്കു വിലക്കുണ്ടായിരുന്നു
അവര്‍ക്കു  ദേഷ്യം വന്നാല്‍ തല്ലുറപ്പ്. കൈയ്യില്‍ കിട്ടിയതൊക്കെ വെച്ച് അവര്‍ അവളെ  തല്ലിക്കൊണ്ടിരുന്നു!
ഇടക്കിടക്കൊക്കെ പന്ത് പോലെയവളെ അവര്‍ തൊഴിച്ചു! മുഷ്ടി ചുരുട്ടി ഇടിച്ചു.

അവളുടെ നാവാണ് എല്ലാ കലഹങ്ങള്‍ക്കും കാരണമെന്ന് വീട്ടിലെ  മുതിര്‍ന്ന സ്ത്രീകള്‍ അവളെ ഇടക്കിടക്ക് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ ആണ്‍കുട്ടികള്‍ക്ക് ഒരു നിയമം! അവള്‍ക്കും മറ്റു പെണ്‍കുട്ടികള്‍ക്കും മറ്റൊരു നിയമം.  ഈ  അന്യായം കാണുമ്പോള്‍ അവളിടപെട്ടു പോയിരുന്നു.

അത് കാണുമ്പോള്‍ അവര്‍ക്കു ദേഹോപദ്രവമേ മരുന്നായുണ്ടായിരുന്നുള്ളു. അന്നത്തെ കാലമൊക്ക അങ്ങിനെയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടിക്കുവാനോ ഉപദ്രവിക്കുവാനോ ആര്‍ക്കും കാരണങ്ങളൊന്നും വേണ്ടാതിരുന്ന ഒരു കാലം. ആരും അതൊന്നും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്ന കെട്ട  കാലം.  

അവള്‍ മാത്രം എല്ലാം ചോദ്യം ചെയ്തു..
ഇടക്കെങ്ങോ കിട്ടിയ അടിയില്‍ ഒരു ചെവിയുടെ കേള്‍വി കുറഞ്ഞു പോയിരുന്നു. ദേഹത്ത് വടിപ്പാടുകള്‍ പലപ്പോഴും നീലിച്ചു കിടന്നിരുന്നു. ചില വിരലുകള്‍ വളഞ്ഞു പോയിരുന്നു.

മുതിര്‍ന്നിട്ടും അവളുടെ നാവിനു അടങ്ങിയിരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.  അവളുടെ മതവും അങ്ങിനെ തന്നെ പഠിപ്പിച്ചു  പുരുഷന്‍ അവളുടെ തലയാകുന്നുവെന്നും  അവള്‍ അവന്റെ വാലാകുന്നുവെന്നും അവര്‍ പ്രബോധിപ്പിച്ചു!
അമ്മയുടെയും അമ്മായിമാരുടെയും മതപുരോഹിതരുടയും !
ഈ പഠിപ്പിക്കലുകളൊന്നും അവള്‍ക്കു മനസ്സിലായിരുന്നില്ല !

കല്യാണത്തലേന്നു വസ്ത്രങ്ങള്‍ പെട്ടിയിലാക്കുമ്പോള്‍  'അമ്മ ഉപദേശിച്ചു, ''ഭര്‍ത്താവിന്റെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, ആരോടും തറുതലയും മറുതലിപ്പും പറഞ്ഞു തല്ലു വാങ്ങരുത്''!
 ''നമ്മള്‍ പെണ്ണുങ്ങളാണ് - നാവടക്കാന്‍ പടിക്കണം. ആണുങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാന്‍ പഠിക്കണം

അവള്‍ ശ്രമിച്ചു.. ആദ്യമൊക്ക നന്നായി ..ശ്രമിച്ചു. സഹിച്ചു, ക്ഷമിച്ചു.
വര്ഷങ്ങളോളം..

അപ്പോളേക്കും അവള്‍ക്കു  മടുത്തിരുന്നു. ശബ്ദമില്ലാതെയുള്ള സഹനം അവളെ മറ്റാരോ ആക്കിയിരുന്നു..
അവള്‍ക്ക് പോലും അറിയാത്ത ഒരുവള്‍ ..
അത് അധികനാള്‍ നീണ്ടു നിന്നില്ല. അവളുടെ ചോദ്യം ചെയ്യലുകളും രീതികളും ഭര്‍ത്താവും എതിരിട്ടതും നല്ല തല്ലിലൂടെ തന്നെയായിരുന്നു.

അയാളുടെ വീട്ടിലും പെണ്ണുങ്ങള്‍ക്കു ശബ്ദമുണ്ടായിരുന്നില്ല.  ശബ്ദിക്കുന്ന സ്ത്രീകളുടെ  വായടപ്പിക്കുവാന്‍ അവരും സമര്‍ത്ഥരായിരുന്നു. വന്നു വന്നു സ്വന്തം ആണ്‍ മക്കള്‍ കൂടി തന്നെ  കൈ വെയ്ക്കുമെന്നായപ്പോളാണ് അവള്‍ ആ വീട് വിട്ടു  പോകാന്‍ തീരുമാനിച്ചത് !
അപ്പോഴേക്കും കാലം ഒരു പാട് മാറിയിരുന്നു.
 
അവളുടെ കൂടെ കൈ പിടിച്ചിറങ്ങാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു -  ചെറുമകള്‍!  ...
ചെറുമകളുടെയും  നാവു ശരിയല്ലെന്ന് ആരൊക്കെയോ ആ വീട്ടിലവളെയും ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
പോയി പണി നോക്കു എന്നവരോട് പറഞ്ഞിട്ട്  അവള്‍ വലിയമ്മയുടെ കൈ പിടിച്ചു തെരുവിലേക്കിറങ്ങി!

Facebook Comments

Comments

  1. josecheripuram

    2021-03-10 02:27:12

    Women are strong if they stick together but the irony is that they don't. If the mother in law & daughter in law stick together the men can't do anything. Men may be Physically strong but woman is mentally stronger. Have you noticed a woman can live without husband for many years after his death, but man doesn't survive long.

  2. Maliakel Sunny

    2021-03-08 14:05:33

    മീനു, വിമൻസ് ഡേ യുമായി ബന്ധപ്പെട്ട സ്ത്രീശാക്തീകരണ വിഷയം, തലമുറകൾ കൂട്ടിനുണ്ടാകും എന്നുള്ള ഒരു ബോധവൽക്കരണവും നടത്തിയതിൽ സന്തോഷം. കൊച്ചുമകൾ ആണ് നാടിൻറെ ശക്തി.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

View More