Image

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

Published on 09 March, 2021
തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം
പൊതുവെ തിങ്കളാഴ്ച നല്ല ദിവസമാണെന്ന് പറയാറുള്ളത്. എന്നാല്‍ ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസം തിങ്കളാഴ്ചയാണെന്ന് പഠനം. സ്വീഡനിലെ ഉപ്സാല, ഉമിയ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സ്വീഡ്ഹാര്‍ട്ട് എന്ന സ്വീഡിഷ് ദേശീയ ക്വാളിറ്റി റജിസ്ട്രിയില്‍ 2006 മുതല്‍ 2013 വരെ  റജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൃദയസ്തംഭന കേസുകളാണ് പഠനത്തിന്റെ ഭാഗമായി വിലയിരുത്തിയത്. 1.56 ലക്ഷം പേര്‍ക്കാണ്  ഇക്കാലയളവില്‍ ഹൃദയസ്തംഭനം റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും തിങ്കളാഴ്ചയുണ്ടായതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ശൈത്യകാല ദിനങ്ങളിലും തിങ്കളാഴ്ചകളിലും ആളുകള്‍ കൂടുതല്‍ സമ്മര്‍ദത്തിലായതിനാല്‍ ഈ ദിനങ്ങളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. അതേ സമയം വേനലവധി കാലത്തും വാരാന്ത്യങ്ങളിലും ഹൃദയസ്തംഭന സാധ്യത കുറവാണ്. ഈ ദിനങ്ങളില്‍ ആളുകള്‍ കൂടുതലും വിശ്രമത്തിലായിരിക്കുമെന്നതിനാല്‍ അവരുടെ സമ്മര്‍ദം കുറവായിരിക്കും. രക്ത സമ്മര്‍ദം നിയന്ത്രണത്തിലും ഹൃദയമിടിപ്പ് സാധാരണ ഗതിയിലും ആയിരിക്കും.

സമ്മര്‍ദത്തിനു പുറമേ താപനിലയും ഹൃദയമിടിപ്പിന്റെ നിരക്കില്‍ വ്യത്യാസം വരുത്താമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമികുലുക്കം, ലോകകപ്പ് ഫുട്ബോള്‍ തുടങ്ങിയ സംഗതികള്‍ ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ടെന്ന് മുന്‍പ് നടന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.  ഇവയ്ക്ക് സമാനമായി സമ്മര്‍ദമ ഉച്ഛസ്ഥായിയില്‍ ആയിരിക്കുന്ന ദിവസമാണ് ആഴ്ചയുടെ ആദ്യ ദിവസമായ തിങ്കളും.

സമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. ഒരു ആഴ്ച നേരത്തെ ആസൂത്രണം ചെയ്യുന്ന വഴിയും ശ്വസനവ്യായാമങ്ങളിലൂടെയും തിങ്കളാഴ്ച സമ്മര്‍ദം ഒരു പരിധി വരെ ലഘൂകരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക