Image

മഹാഭാഗ്യം (കവിത: (സന്ധ്യ എം)

Published on 21 March, 2021
മഹാഭാഗ്യം (കവിത: (സന്ധ്യ എം)
ബോധിപ്പിക്കാതെ അറിയാൻ
കഴിഞ്ഞിരുന്നെങ്കിൽ അതിനപ്പുറം
മറ്റെന്ത് മനുജന് ധരണിയിൽ
   അത്ഭുതമായ മഹാഭാഗ്യം

നോക്കുമ്പോൾ തെളിമയോടെ
മനകണ്ണിനാൽ മറ്റൊരു ഉള്ളിനെ
കണ്ടറിഞ്ഞിടുകിൽ അതാണ്
പൂർണ്ണതയിലെ ചേതസ്സിൻ
മഹാത്ഭുതമായ സംഗമം

ആ പൂർണ്ണതയിൽ മനസംഗമം
കിട്ടുക എന്നതല്ലോ ഒരു മനസ്സിൽ
അന്ത്യം വരെയുള്ള തീരാമോഹം
കടാക്ഷത്തിൻ അർഥം എന്തെന്ന്
മനക്കണ്ണിൽ അറിയുന്നത്
ജന്മപുണ്യം

വർണ്ണനാതീതമായ ആ ലയനം
അത്ഭുതത്തോടെ ഇരുമനം മാത്രം
മനസ്സിൽ അനുഭവത്തിൽ തികഞ്ഞ്
നിറഞ്ഞറിഞ്ഞിടും പൂർണ്ണ ലയനം

പ്രകൃതിയുടെ അതീവ രഹസ്യം
മറ്റാരും അറിഞ്ഞിടാത്ത
രണ്ടു  മനസ്സിനുള്ളിലെ
ഒരു താള ഒരു ശ്രുതി ലയനം

Join WhatsApp News
J. Sarasamma 2021-03-21 04:08:11
അഭിനന്ദനങ്ങൾ സന്ധ്യ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക