Image

ട്രാൻസ്‌ജൻഡർ വിദ്യാർത്ഥികൾ മിസ് ആണോ മിസ്റ്റർ ആണോ?

Published on 29 March, 2021
ട്രാൻസ്‌ജൻഡർ വിദ്യാർത്ഥികൾ മിസ് ആണോ മിസ്റ്റർ ആണോ?
ട്രാൻസ്‌ജൻഡർ വിദ്യാർത്ഥികളെ മിസ്/മിസ്റ്റർ എന്ന് സംബോധന ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്?

ഒഹയോയിലെ സ്‌കൂളിലെ നിയമം അനുസരിച്ച് അവിടെയുള്ള  ട്രാൻസ്‌ജൻഡർ വിദ്യാർത്ഥികൾക്ക് അവരെ മിസ്റ്റർ/ മിസ് എന്നിങ്ങനെ ഏത് രീതിയിൽ അഭിസംബോധന ചെയ്യണമെന്ന് സ്വയം തീരുമാനമെടുക്കാൻ അനുവാദം ഉണ്ട്. എന്നാൽ, സ്‌കൂളിന്റെ നിയമാവലികൾ എതിർത്തുകൊണ്ട്  ഒഹയോ കോളജ് പ്രൊഫസർ നിക്കോളാസ് മെറിവെതർ കേസ് ഫയൽ ചെയ്തു. ഫെഡറൽ കോടതി വിധി വന്നിരിക്കുന്നത് പ്രൊഫസർക്ക് അനുകൂലമായാണ്.

വിദ്യാർത്ഥികളെ അവർക്ക് ഇഷ്ടമുള്ള പ്രകാരം അഭിസംബോധന ചെയ്യാൻ നിർബന്ധിക്കുകയും അതിനെ എതിർത്തതിന്റെ പേരിൽ ശിക്ഷിക്കുകയും ചെയ്ത ഷോണി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൊഫ.നിക്കോളാസ് മെറിവെതറിന്റെ അഭിപ്രായ സ്വാതന്ത്ര്യം, മത- സ്വാതന്ത്ര്യം എന്നീ  അവകാശങ്ങൾ ലംഘിച്ചുവെന്നാണ് ഐക്യകണ്‌ഠേനയുള്ള വിധിന്യായത്തിൽ  യുഎസ് കോടതി പറഞ്ഞിരിക്കുന്നത്.
 
25 വർഷമായി ഷോണി  സ്റ്റേറ്റ് ഫാക്കൽറ്റിയായ  മെറിവെതർ  2016 ൽ ഒരു ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിയെ  'മിസ്റ്റർ' എന്ന് വിളിക്കുകയും 'മിസ്' എന്നു  ഉപയോഗിക്കാൻ അവർ പരാതിപ്പെട്ടതുമാണ് സംഭവം. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന  പ്രൊഫസർ, ആ പേരിൽ ജോലി നഷ്ടപ്പെടുന്നതുൾപ്പെടെ ശിക്ഷാനടപടി ഒഴിവാക്കാനാണ്  കേസ് ഫയൽ ചെയ്തത്.
    
ഫിലോസഫി പ്രൊഫസറും ഉറച്ച  ക്രിസ്ത്യാനിയുമായ മെറിവെതർ യൂണിവേഴ്സിറ്റിക്കെതിരെ കേസ്ത കൊടുത്തത് തന്റെ മതവിശ്വാസത്തെ ലംഘിക്കുന്ന പദങ്ങൾ ഉപയോഗിക്കാൻ നിർബന്ധിച്ചെന്ന പേരിലാണ്. പ്രൊഫസറുടെ വിശ്വാസം അനുസരിച്ച്, ഗർഭധാരണം മുതൽ സ്ഥിരീകരിക്കപ്പെടുന്ന ഒന്നാണ് ആണോ പെണ്ണോ എന്നിങ്ങനെയുള്ള ലിംഗനിർണയം.
 
കോടതി   മെറിവെതറിന്റെ വാദം ശരിവച്ചു. 'അദ്ദേഹത്തിന്റെ അടിസ്ഥാന മത-ദാർശനിക വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി ആളുകളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് തീരുമാനിക്കാൻ അയാൾക്ക് അവകാശമുണ്ട്. ആർക്കും നിർബന്ധിക്കാനാകില്ല. '  ജഡ്ജി ഇന്ത്യൻ അമേരിക്കൻ അമുൽ ഥാപ്പർ 32 പേജുള്ള തീരുമാനത്തിൽ എഴുതി.

കഴിഞ്ഞ വർഷം യുഎസ് സുപ്രീം കോടതിയിലെ ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്‌ബർഗിന്റെ ഇരിപ്പിടത്തിലേക്ക് മത്സരാർത്ഥിയായി വ്യാപകമായി ഉയർന്നുകേട്ട പേരാണ് ഥാപ്പറിന്റേത്.
photo: അമുൽ ഥാപ്പർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക