-->

EMALAYALEE SPECIAL

വജ്രത്തിളക്കമുള്ള കാരുണ്യം (ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2: ജിഷ.യു.സി)

Published

on

ബോട്സ്വാന യാത്രകളും കാഴ്ചകൾക്കും മുൻപ് ഏതാണ്ട് ത്രികോണാകൃതിയോട് സാമ്യമുള്ള ഈ രാജ്യത്തിനെക്കുറിച്ച് അടിസ്ഥാന  അറിവുകൾ പങ്കുവയ്ക്കട്ടെ. സുന്ദരിയായ (ഞാൻ മഹിളയായതു കൊണ്ട് ബോട്സ്വാനയെ സുന്ദരി എന്ന് അഭിസംബോധന ചെയ്യുകയാണേ) ഈ രാജ്യത്തിൻ്റെ അതിർത്തി പങ്കിടുന്നത്, നമീബിയ, സിംബാബ്വെ, സൗത്ത്ആഫ്രിക്ക , സാംബിയ, എന്നി രാജ്യങ്ങളാണ്.

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി റിപബ്ലിക്  ആയത് 1966 September 30 നാണ്. ഈ  രാജ്യത്തിൻ്റെ ദേശീയ മൃഗം വരയൻ കുതിരയും (Zebra)
ദേശീയ പക്ഷി കോറി ബസ്റ്റാർഡും ( Koribustard)
ആണ്. ഈ കൊച്ചു രാജ്യം വജ്രഖനികൾക്ക്പേരു കേട്ടതാണ്. ഞങ്ങൾ താമസിച്ചിരുന്ന കോട്ടേജിനടുത്ത്  പലരാജ്യക്കാരായ ഖനി തൊഴിലാളികൾ , ഒറ്റക്കും കൂട്ടമായും, കുടുംബമായും  താമസിക്കുന്നുണ്ടായിരുന്നു

ഇത്രേം വജ്രമുള്ള രാജ്യമല്ലേ, ഇത്തിരി വാങ്ങിച്ചു പോരാമായിരുന്നല്ലേ? ശരിയാ ഇനി അടുത്ത തവണ നോക്കാം. വജ്രത്തിനു പുറമെ മാംസമാണ്, ഇവരുടെ മറ്റൊരു വരുമാന മാർഗ്ഗം. കൂടുതൽ വിവരങ്ങൾ മറ്റ്അദ്ധ്യായങ്ങളിൽ അവസരോചിതമായി പങ്കുവയ്ക്കാം

ഇനി ഒരു നേരനുഭവത്തിലേക്ക് ... SPCA എന്നത് എല്ലാ രാജ്യത്തിലും ഉണ്ടാവും. ഇന്ത്യയിലും ഉണ്ട് പക്ഷേ ... ഞങ്ങൾ കണ്ടിട്ടില്ല. അതാവും BSPCA കണ്ടപ്പോൾ എനിക്ക് ഇത്ര അത്ഭുതം തോന്നാൻ കാരണവും

എന്താണ് SPCA? Society  for  the  Prevention of Cruelty  To  Animals പേര് സൂചിപ്പിക്കുന്ന അർത്ഥം തന്നെ അധികം.
ലളിതമായി പറഞ്ഞാൽ ഇങ്ങനെ. തെരുവിലലയുന്ന പട്ടിക്കും പൂച്ചക്കും, പശുവിനുമായി . റോഡരുകിൽ, കാൽചതഞ്ഞും ,വാലുപോയും, ചത്തും ചീഞ്ഞുമൊന്നും ഒറ്റ മൃഗവും ഉണ്ടാകാതിരിക്കാനായി ഉള്ള ഒരു സംരക്ഷണ കേന്ദ്രം അഥവാ സംരംഭം. അങ്ങനെ പറയാമല്ലേ ?

ഇവിടെ BSPCA യുടെ പ്രവർത്തനം നേരിട്ട് ഞങ്ങൾ കണ്ടു . ഉള്ളു നിറഞ്ഞു.

(BOTSWANA SOCIETY  FOR THE PREVENTION  OF CRUELTY TO ANIMALS) BSPCA. ഇവിടെ പേരിനല്ല,  തീർത്തും കാരുണ്യ പ്രവർത്തനം എന്നു തന്നെ പറയാം .

BSPCA കാണാനായി, പോകുമ്പോൾ എന്താണവിടെ എന്ന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. അകത്തു കണ്ട കാഴ്ച വിശ്വസിക്കാൻ കണ്ണുകൾ മടിച്ചു എന്നു പറഞ്ഞാലും  തെറ്റില്ല.

യൂണിഫോമിട്ട സ്റ്റാഫിൽ ചിലർ പൂച്ചകൾക്കും, പട്ടികൾക്കും വൃത്തിയുള്ള പാത്രങ്ങളിൽ ഭക്ഷണം നൽകുന്നു. ചില സ്റ്റാഫിൻ്റെ കയ്യിൽ സിറിഞ്ച് , മരുന്നുകൾ , അവർ അവശരായ മൃഗങ്ങളെ ശുശ്രൂഷിക്കുന്നു, മറ്റു ചിലർ ചെറിയ പൂച്ചക്കുട്ടികളെയും പട്ടിക്കുട്ടികളെയും കളിപ്പിക്കുന്നു.
ചെറിയ പൂച്ചക്കുട്ടികൾക്കും പട്ടിക്കുഞ്ഞുങ്ങൾക്കും ഒളിക്കാനും കളിക്കാനും കിടക്കാനുമായി ഒരു കിൻ്റർഗാർട്ടൻ മാതൃക

ഗർഭിണികൾക്ക് ശുശ്രൂഷ പ്രത്യേക സ്ഥലത്താണ് . ഇത്തിരി അലമ്പനായ ഒരു വൻ (ഒരു ഭീകരൻ പട്ടി) ഒറ്റക്ക് ഒരു ഹാളിൽ അക്ഷമനായി ഉലാത്തുകയും , അരിശത്തോടെ ഞങ്ങളെ നോക്കി കുരക്കുകയും , മുരളുകയും ചെയ്യുന്നുണ്ടായിരുന്നു

അങ്ങനെ വിസ്താരമേറിയതും ,വൃത്തിയുള്ളതുമായ വലിയ ഏരിയകൾ , മരങ്ങളും ചെറിയ കുറ്റിപ്പടർപ്പുകളും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരു ലോകം, ഈ
അനാഥരായ സഹജീവികൾക്കായി ഒരുക്കിയിരിക്കുന്നു
വഴിയരികിൽ നിന്ന്ഒരിക്കൽ അനിയത്തിയുടെ ഭർത്താവിനു കിട്ടിയ ഒരു വരയൻ പൂച്ചക്കുട്ടി  ഇവിടത്തെ അന്തേവാസിയാണ്ഇപ്പോൾ .
ഏതാണ്ട് മൂന്നോ  നാലോ ദിവസത്തെ
പരിചയത്തിൽ അദ്ദേഹത്തിൻ്റെ അടുത്തേക്കോടിയണഞ്ഞ്ഷൂവിൽ നക്കിത്തുടങ്ങിയത്
കണ്ട് ഞങ്ങൾക്ക് കണ്ണിൽ വെള്ളം നിറഞ്ഞു.

ആർക്കു വേണമെങ്കിലും അനാഥരോ ,സനാഥരോ ആയ സഹജീവികളെ ഇവിടെ വളർത്താനേൽപ്പിക്കാം .തീർത്തും ഗവൺമെൻ്റ് ചെലവിൽ അവ സുഖമായി ഇവിടെ വളരുന്നു. പ്രവാസികൾ പലരും തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെ നാട്ടിലേക്ക്‌ പോകുമ്പോൾ ഇവിടെ ആക്കി പോകാറുണ്ടത്രെ.

തൊടിയിലൊരുപട്ടി പെറ്റ കുഞ്ഞുങ്ങളെ, രായ്ക്കുരാമാനം ചാക്കിൽ കയറ്റി പുഴ കടത്തിയത് ഓർത്ത് ഞാൻ ഇത്തിരി ലജ്ജിച്ചു പോയതിൽ അത്ഭുതപ്പെടാനില്ലല്ലോ.
(ഇവിടെ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ലേ .. എന്ന് വേണമെങ്കിൽ സ്വയം സമാധാനിക്കാമല്ലേ ?)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

View More