-->

EMALAYALEE SPECIAL

പുതുയുഗത്തിനു പുതിയ ബൈബിൾ (അപഗ്രഥനം - ആൻഡ്രുസ് സി)

Published

on

പുതുയുഗത്തിനു പുതിയ ബൈബിൾ - A BIBLE FOR THE NEW MILLENNIUM - വാല്യം ഒന്ന്- മഗ്ദലന മറിയത്തിൻറ്റെ  സുവിശേഷം ഒരു അപഗ്രഥനം - ആൻഡ്രുസ് സി.

പത്രോസ് എന്ന പാറയിലോ അതോ പൗലൂസ് എന്ന ചഞ്ചലനോ ആരാണ് ക്രിസ്തീയ സഭകളുടെ അടിസ്ഥാനം ഇട്ടതു!. സഭയുടെ നെടുംതൂണുകൾ ആണ് പുതിയ നിയമത്തിൽ കാണുന്ന സുവിശേഷങ്ങളും മറ്റു ലേഖനങ്ങളും. കാനോനികം { സഭയാൽ അംഗീകരിക്കപ്പെട്ടതു}  എന്ന് അറിയപ്പെടുന്ന ഇ  പുസ്തകങ്ങൾ വ്യാജങ്ങൾ ആണ്. ആദിമ നൂറ്റാണ്ടുകളിൽ സഭ പണിതുയർത്തുന്നതിനും  അതിനു വ്യവസ്ഥാപിത ചട്ടക്കൂട്ടുകൾ ഉണ്ടാക്കുന്നതിനും വേണ്ടവിധത്തിൽ സത്യങ്ങൾ മറക്കുകയും  ഭാവന നിറഞ്ഞ വളച്ചൊടിച്ച  ഒരു ചരിത്രം ഉണ്ടാക്കുക എന്നതായിരുന്നു എഴുത്തുകാരുടെ ഉദ്ദേശം. യഥാർത്ഥത്തിൽ യേശു എന്നൊരാൾ ഉണ്ടായിരുന്നോ?, ഉണ്ടായിരുന്നു എങ്കിൽ എന്താണ് യേശു  പഠിപ്പിച്ചത് എല്ലാം അവ്യക്തം. ആദിമ കാലങ്ങളിൽ അനേകം വിവിധതരം സുവിശേഷങ്ങളും ലേഖനങ്ങളും ഉണ്ടായിരുന്നു. അവയെല്ലാം പരസ്പ്പര വിരുദ്ധങ്ങളും ആയിരുന്നു. അവയെയെല്ലാം നശിപ്പിക്കപ്പെട്ടു. 1945 ൽ ഈജിപ്റ്റിലെ നാഗാഹമാധി മലഞ്ചെരുവിൽ ഗുഹകളിൽനിന്നും മൺ ഭരണികളിൽ സൂക്ഷിച്ചിരുന്ന ചുരുളുകൾ ആകസ്മികമായി കണ്ടെടുത്തു. പലരുടെയും പേരിലുള്ള പുസ്തകങ്ങൾ ആയിരുന്നു  അവ. അവയിൽ ശ്രദ്ധ ആകർഷിച്ചവ ആയിരുന്നു  മഗ്‌ദലന മറിയത്തിൻറ്റെയും തോമായുടെയും സുവിശേഷങ്ങൾ. അവയുടെ സ്വതന്ത്ര പരിഭാഷ മുൻവിധികൾ മാറ്റിവെച്ചു വായിക്കുക.
മഗ്‌ദന മറിയത്തിൻറ്റെ സുവിശേഷം. -സ്ത്രീകളുടെ സുവിശേഷം -  { ഇതിൻറ്റെ 1 മുതൽ 6 വരെയുള്ള പുറങ്ങൾ ലഭിച്ചിട്ടില്ല} യേശുവും മറിയവും ശിഷ്യരും  തമ്മിൽ ഉള്ള സംഭാഷണം ചോദ്യ ഉത്തര രൂപത്തിൽ.
പുറം -7: നാം കാണുന്ന ഭൗതിക വസ്തുക്കൾ എന്താണ്? അവ എക്കാലവും നിലനിൽക്കുമോ?.
ഗുരു [രക്ഷകൻ] പറഞ്ഞു: പ്രകിർതിയിലെ എല്ലാ ഭൗതിക വസ്തുക്കളും   സൃഷിട്ടിക്കപ്പെട്ടവയും കൂട്ടിച്ചേർക്കപ്പെട്ടവയും ആണ്. എല്ലാം അവയുടെ അടിസ്ഥാന അവസ്ഥയിലേക്ക് തിരികെപോകും- ചെവിയുള്ളവർ കേൾക്കട്ടെ!- കേട്ട് മനസ്സിലാക്കി അതനുസരിച്ചു ജീവിക്കുവാൻ താൽപര്യം ഉള്ളവർ  ശ്രദ്ധിക്കുക.
പത്രോസ്: പ്രകൃതിയിലെ മൂലകങ്ങളുടെയും സംഭവങ്ങളുടെയും പൊരുൾ തിരിക്കുന്നവൻ ആണ് നീ; അതിനാൽ എന്താണ് പാപം?
ഗുരു: പാപം എന്നതു ഇല്ല. പാപം നിലനിൽക്കുന്നത് മനുഷൻറ്റെ ഉള്ളിൽ മാത്രമാണ്. നീ ചിന്തിക്കാതെ പ്രവർത്തിക്കുമ്പോൾ പാപം ജനിക്കുന്നു. നിൻറ്റെ ഉള്ളിലുള്ള തിൻമ്മ നിൻറ്റെ പ്രവർത്തികളിലൂടെ പുറത്തു വരുന്നതാണ് പാപം. അതുകൊണ്ടാണ് നൻമ്മ നിങ്ങളുടെ മദ്ധ്യത്തിൽ വന്നിരിക്കുന്നത്. നൻമ്മ; നിൻറ്റെ അടിസ്ഥാന  സ്വഭാവത്തിൽ പരിവർത്തിക്കുന്നു. നിന്നിലെ തിൻമ്മയെ അകറ്റുന്നു. അല്ലാഞ്ഞാൽ നീ രോഗിയായി മരിക്കും. നിന്നെ സുഖപ്പെടുത്തുവാൻ കഴിവുള്ളവൻ നിൻറ്റെ കൂടെയില്ല. -കേൾക്കുവാൻ മനസ്സുള്ളവർ കേട്ട്  മനസ്സിലാക്കട്ടെ!
പുറം:8 - നിന്നെ സൃഷ്ട്ടിച്ച നൻമ്മയിലേക്കു നീ തിരികെ പോകുക. നൻമ്മയിൽനിന്നും നീ അകലുമ്പോൾ നീ നിന്നെ പീഡിപ്പിക്കുന്നു. അങ്ങനെ ശരീരമാകെ പ്രശ്‍നം ഉണ്ടാകുന്നു. അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു നൻമ്മയുമായി താദാത്മ്യം പ്രാപിക്കുക.
സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!. സമാദാനം നിങ്ങളുടെ ഉള്ളിൽ നിറഞ്ഞു ഉയരട്ടെ.  നിങ്ങൾ ജാഗരൂകർ ആയിരിക്കുക. മനുഷ‌പുത്രനെ നിങ്ങൾ അന്വേഷിക്കുമ്പോൾ; ഇതാ ഇവിടെ അതാ അവിടെ എന്ന് പറഞ്ഞു ആരും നിങ്ങളെ  തെറ്റായ മാർഗങ്ങളിലേക്കു നയിക്കാൻ അനുവദിക്കാതിരിക്കുക. കാരണം മനുഷ പുത്രൻ വസിക്കുന്നത് നിങ്ങൾക്കുള്ളിൽ തന്നെ ആവുന്നു. അവനേ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും. എഴുന്നേറ്റ് മുന്നോട്ട് നടക്കുക, രാജ്യത്തിൻറ്റെ സുവിശേഷം അറിയിക്കുക.
പുറം 9: ഞാൻ നിങ്ങളോടു സാക്ഷ്യ പെടുത്തിയതിൽ ഉപരി ഒരു നിയമവും ആരിലും ഏൽപ്പിക്കരുത്. നിയമപുസ്തകങ്ങളിൽ [ ഹീബ്രു തോറ = ഉൽപ്പത്തി,പുറപ്പാട്,ലേവ്യ,സംഖ്യാ, ആവർത്തനം] ഉള്ള നിയമങ്ങളെക്കാൾ  ഉപരിയായി ഒന്നും കൂട്ടരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ നിയമങ്ങളാൽ ബന്ധിക്കപ്പെടും.
ഇവയൊക്കെ പറഞ്ഞതിനുശേഷം അവൻ പോയി. ശിഷ്യൻമ്മാർ ദുഃഖിതരായി കണ്ണുനീർവാർത്തു ഇങ്ങനെ പറഞ്ഞു ' നമ്മൾ എങ്ങനെ അവിശ്വാസികളുടെ ഇടയിൽ പോയി അവൻ്റെ രജ്യത്തിൻറ്റെ സുവിശേഷം അറിയിക്കും?, അവർ അവൻറ്റെ ജീവനെ വെറുതെ വിട്ടില്ല, പിന്നെ അവർ എങ്ങനെ നമ്മുടെ ജീവനെ വെറുതെവിടും?
അപ്പോൾ മറിയം എഴുന്നേറ്റ് സഹോദരരെ ആലിംഗനം ചെയ്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു. ''നിങ്ങൾ സംശയാലുക്കളും ദുഃഖിതരും ഭീരുക്കളും ആയിരിക്കരുത്. അവൻ്റെ മഹത്വം നമ്മെ രക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. അവൻ്റെ മഹത്വത്തെ നമുക്ക് പുകഴ്ത്താം. കാരണം അവൻ നമ്മെ മനുഷർ ആക്കി, ഇതിനുവേണ്ടി തയ്യാറാക്കി'.
മറിയത്തിൻറ്റെ വാക്കുകൾ  അവരുടെ ഹിർദയങ്ങളെ നൻമ്മയിലേക്കു നയിച്ചു അപ്പോൾ അവർ ഗുരുവിൻറ്റെ  വാക്കുകൾ ചർച്ച ചെയ്യുവാൻ തുടങ്ങി.
പുറം 10:  പത്രോസ് മറിയത്തോടു പറഞ്ഞു; 'സഹോദരി!, ഗുരു മറ്റു സ്ത്രികളിൽനിന്നും വിത്യസ്തമായി നിന്നെ സ്നേഹിച്ചിരുന്നു. ഗുരു നിന്നോടുമാത്രം പറഞ്ഞവയും  ഞങ്ങൾ കേട്ടിട്ടില്ലാത്തവയും ആയ വാക്കുകൾ ഞങ്ങളോട് പറയുക.
മറിയം അവരോടു പറഞ്ഞു: ' ഗുരു നിങ്ങളോടു പറയാഞ്ഞ വാക്കുകൾ ഞാൻ പറയാം. ഞാൻ ഗുരുവിനെ ദർശനം ചെയ്തു. അപ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു, ഗുരോ ഞാൻ നിന്നെ ഇപ്പോൾ ദർശിക്കുന്നു. അപ്പോൾ ഗുരു പറഞ്ഞു, എന്നെ ദർശിച്ചപ്പോൾ നീ പതറി പോകാത്തതിനാൽ  നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കാരണം നിൻറ്റെ നിധി എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിൻറ്റെ മനസ്സും.
അപ്പോൾ ഞാൻ അവനോട് ചോദിച്ചു, ഗുരോ! ഒരുവൻ നിന്നെ ദർശിക്കുമ്പോൾ അവൻ നിന്നെ കാണുന്നത് ഭാവനയിലൂടെയോ അതോ അൽമ്മാവിലൂടെയോ? ഗുരു മറുപടി പറഞ്ഞു: രണ്ടിനും ഇടയിൽ സ്ഥിതിചെയ്യുന്ന മനസ്സിലൂടെ ദർശിക്കുന്നു.
{ 11 മുതൽ 14 വരെയുള്ള ശേഷം ഭാഗങ്ങൾ കണ്ടുകിട്ടിയിട്ടില്ല}
പുറം 15: മോഹം അൽമാവിനോട്  പറഞ്ഞു, നീ താഴേക്ക് വന്നത് ഞാൻ കണ്ടില്ല, എന്നാൽ നീ ഇപ്പോൾ മേൽപ്പോട്ട് ഉയരുന്നത് ഞാൻ കാണുന്നു. നീ എന്നെ വിട്ട് എങ്ങോട്ട് പോകുന്നു, ഞാൻ നിൻറ്റെ സ്വന്തം അല്ലേ? നീ എന്തിനു എന്നോട് കള്ളം പറഞ്ഞു. അപ്പോൾ അൽമാവ് പറഞ്ഞു,' ഞാൻ നിന്നെ കണ്ടിരുന്നു, എന്നാൽ നീ എന്നെ കാണുകയോ തിരിച്ചറിയുകയോ  ചെയ്‌തില്ല. വസ്ത്രംപോലെ ഞാൻ നിന്നോട് പറ്റിച്ചേർന്നു നിന്നെ സേവിച്ചു എന്നിട്ടും നീ എന്നെ തിരിച്ചറിഞ്ഞില്ല. ഇപ്രകാരം പറഞ്ഞതിനുശേഷം വളരെ സന്തോഷത്തോടെ അൽമാവ്  മോഹത്തെ വിട്ടുപോയി.
അൽമാവ് വീണ്ടും ഉയർന്നു അജ്ഞത എന്നറിയപ്പെടുന്ന മൂന്നാമത്തെ മണ്ഡലത്തിൽ [ശക്തിയിൽ] എത്തി. അപ്പോൾ അജ്ഞത അൽമാവിനോട് ആരാഞ്ഞു; 'നീ എവിടേക്ക് പോകുന്നു?, നീ തിൻമ്മയുടെ അടിമ ആണ്, നിനക്ക് വേർതിരിവിൻറ്റെ വിവേകം ഇല്ലാതായിരിക്കുന്നു. അതിനാൽ നീ വിധിക്കുവാൻ പാടില്ല.
അൽമാവ് മറുപടി പറഞ്ഞു. ' ഞാൻ നിന്നെ വിധിച്ചില്ലല്ലോ, പിന്നെ നീ എന്തിനു എന്നെ വിധിക്കുന്നു?. നീ എന്നിൽ ആധിപത്യം  അടിച്ചേൽപ്പിക്കുന്നു. ഞാൻ ഭരിക്കപ്പെടുന്നു എന്നാൽ ഞാൻ ആരെയും ഭരിക്കുന്നില്ല. എന്നെ ആരും അംഗീകരിച്ചില്ല, മനസ്സിലാക്കിയില്ല. എന്നാൽ ഞാൻ അംഗീകാരം നൽകി. ഭൂമിയിലും സ്വർഗത്തിലും  കൂട്ടി ചേർക്കപ്പെട്ടവ എല്ലാം വേർതിരിക്കപ്പെടും, അത് ഞാൻ മനസ്സിലാക്കി.
പുറം 16:
മൂന്നാമത്തെ ശക്തിയെ അതിജീവിച്ച അൽമാവ് സ്വതന്ത്രമായി മേൽപ്പോട്ട് ഉയർന്നു നാലാമത്തെ ശക്തിയിൽ എത്തി. അതിനു 7 ഭാവങ്ങൾ [ മൂർത്തീകരണം] ഉണ്ടായിരുന്നു. അവ ഇപ്രകാരം ആയിരുന്നു: അന്ധകാരം, അഭിവാഞ്ച, അഞത, മരണത്തോട് ബന്ധപ്പെട്ട വെപ്രാളം, അടിമത്തം, വിഡ്ഢിത്തരം നിറഞ്ഞ വിജ്ഞാനം, കോപാകുലമായ ജ്ഞാനം.
അവ ചോദ്യങ്ങൾകൊണ്ട് ആൽമാവിനെ ഞെരുക്കി. 'കൊലപാതകി നീ എവിടെനിന്ന് വന്നു?, സ്ഥല കാലങ്ങളെ കീഴ്‌പ്പെടുത്തി നീ എങ്ങോട്ട് പോകുന്നു?.
അൽമാവ് മറുപടി പറഞ്ഞു എന്നെ ഞെരുക്കിയവ ഛേദിക്കപ്പെട്ടിരിക്കുന്നു. എന്നെ ചുറ്റി വളഞ്ഞവ മറഞ്ഞുപോയി. എൻറ്റെ ആഭിവാഞ്ച മങ്ങിപ്പോയി, ഞാൻ എൻ്റെ അജ്ഞതയിൽനിന്നും സ്വതന്ത്രൻ ആയിരിക്കുന്നു.
പുറം 17:   
മറ്റൊരു ലോകത്തിൻറ്റെ സഹായത്തോടെ ഞാൻ ഇ ലോകത്തെ വിട്ടിരിക്കുന്നു. മേൻമ ഏറിയ രൂപഭാവങ്ങളാൽ  എൻ്റെ മുൻ  രൂപഭാവങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു. അപ്പോൾ മുതൽ ഞാൻ വിശ്രമത്തിലേക്ക് യാത്രയായിരുന്നു. അവിടെ സമയം നിത്യതയിൽ വിശ്രമിക്കുന്നു. ഞാൻ നിശബ്ധതയിലേക്കു പോകുന്നു.
ഇത്രയും പറഞ്ഞതിനുശേഷം മറിയം നിശബ്ധയായി.
അപ്പോൾ അന്ത്രയോസ് അവൻ്റെ സഹോദരൻമ്മാരോട് സംസാരിക്കുവാൻ തുടങ്ങി. 'മറിയ നമ്മളോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നിങ്ങൾ  എന്ത് ചിന്തിക്കുന്നു?. ഗുരു ഇവളോട് ഇതുപോലെ സംസാരിച്ചു എന്ന് ഞാൻ  വിശ്വസിക്കുന്നില്ല. ഗുരു നമ്മളോട് പറഞ്ഞതിൽനിന്നും വളരെ വ്യത്യസ്തം ആണ് ഇവൾ പറയുന്നത്. അപ്പോൾ പത്രോസും അതിനോട് യോചിച്ചു പറഞ്ഞു, ' നമ്മോട് ഗുരു പറയാതിരുന്ന ഇതുപോലെയുള്ള രഹസ്യങ്ങൾ ഗുരു ഒരു സ്ത്രീയോട്  രഹസ്യത്തിൽ പറഞ്ഞു എന്നതിന് എന്താണ് സാദ്യത?, നമ്മൾ നമ്മുടെ പഴയ രീതികൾ മാറ്റണോ?, എന്നിട്ട് ഇ സ്ത്രീ പറയുന്നത് നമ്മൾ കേട്ട് അനുസരിക്കണമോ?, നമ്മെക്കാൾ ഉപരിയായി അവൻ ഇവളെ കരുതിയിരുന്നോ?'.
പുറം 18:
അപ്പോൾ മറിയം കരഞ്ഞുകൊണ്ട് പറഞ്ഞു, 'എൻ്റെ സഹോദരാ പത്രൊസ്സേ!, നീ എന്താണ് ചിന്തിക്കുന്നത്?. ഗുരു എന്നോട് പറഞ്ഞവ എൻ്റെ ഭാവനയാണ് എന്ന് നീ ചിന്തിക്കുന്നുവോ?, ഇ ദർശനം ഞാൻ കൃത്രിമമായി മെനഞ്ഞെടുത്തതോ?, അതോ ഞാൻ ഗുരുവിനെക്കുറിച്ചു കള്ളം പറയുന്നു എന്ന് നീ കരുതുന്നുവോ?.
അപ്പോൾ ലേവി പറഞ്ഞു: 'പത്രൊസ്സേ നീ  ഇപ്പോഴും ഒരു ക്ഷിപ്രകോപിയാണ്, ഇപ്പോൾ നീ ഒരു സ്ത്രീയെ അപമാനിക്കുന്നു. നമ്മുടെ എതിരാളികളും അതുതന്നെയല്ലേ ചെയ്യുന്നത്?. നമ്മെക്കാൾ ഉപരിയായി ഗുരു ഇവൾക്ക് ശ്രെഷ്ട്ടത നൽകി എങ്കിൽ; അവളെ തള്ളിപ്പറയുവാൻ നീ ആരാണ്?.തീർച്ചയായും ഗുരു ഇവളെ നല്ലവണ്ണം  മനസ്സിലാക്കിയിരുന്നു.നമ്മേക്കാൾ ഉപരിയായി ഗുരു അവളെ സ്നേഹിച്ചിരുന്നു. നമ്മൾ ലജ്ജിക്കേണ്ടിയിരിക്കുന്നു. നമുക്കും അവളെപ്പോലെ പൂർണ്ണ മനുഷർ ആകാം. ഗുരു നമ്മെ പഠിപ്പിച്ചതുപോലെ  നമുക്കും വളരാം. അവൻ്റെ സുവിശേഷം പ്രചരിപ്പിക്കാൻ നമുക്ക് മുന്നോട്ട് പോകാം. അവൻ നമ്മോടു സാക്ഷ്യപ്പെടുത്തിയതിൽ ഉപരിയായി  നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാൻ നമ്മൾ ശ്രമിക്കരുത്.
പുറം 19:
ലേവി ഇപ്രകാരം പറഞ്ഞപ്പോൾ അവർ ഗുരുവിൻറ്റെ സുവിശേഷം ഘോഷിക്കുവാൻ അവർ യാത്രയായി.   
- {ഒരു സ്വതന്ത്ര പരിഭാഷ -ആൻഡ്രു}

Facebook Comments

Comments

 1. ആട്ടിൻപറ്റത്തിന്റെ സ്വഭാവം (herd behaviour) എന്ന പ്രതിഭാസത്തേക്കുറിച്ച് സമഗ്രമായ പഠനം ഇതുവരെ നടന്നിട്ടില്ല. ഒറ്റയ്ക്ക് നടക്കുന്ന ആട് കുത്തൊഴുക്കുള്ള തോട്ടിൻകരയിൽ മടിച്ച്നിൽക്കും. ഒരുപാട് ആടുകൾ ഒരേ ദിശയിൽ വരിയായി പോകുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. ആട്ടിൻപറ്റത്തിന്റെ മുൻപേ നടക്കുന്ന ആട് വീണ്ടുവിചാരമില്ലാതെ വെള്ളത്തിലേക്ക് ചാടിയാൽ തൊട്ടുപുറകിൽ വരി വരിയായി നടക്കുന്ന ആടുകൾ അതിനെ അന്ധമായി അനുകരിച്ച് വെള്ളത്തിലേക്ക് ചാടുന്നത് കാണാം! ആവേശത്തോടെ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ജാഥയിൽ ഏറ്റവും മുന്നിൽ നടക്കുന്നയാൾ റോഡിൽ ഉള്ള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞാൽ അയാളെ അനുഗമിക്കുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതെ അയാളെ അനുകരിക്കാൻ തുടങ്ങുന്നത് മനുഷ്യരുടെ കൂട്ടത്തെയും ഈ പ്രതിഭാസം സ്വാധീനിക്കുന്നുവെന്നതിന് തെളിവാണ്. സമീപകാലചരിത്രത്തിൽ തുർക്കിയിലെ മലമ്പ്രദേശത്ത് മലയുടെ മുകളിലൂടെ വരിയായി നടന്നുകൊണ്ടിരുന്ന ആട്ടിൻപറ്റത്തിന്റെ മുൻപേ നടക്കുന്ന ആട് തൊട്ടടുത്തുള്ള മലയിൽ നിന്നും പുറത്തേക്ക് ഉന്തിനിൽക്കുന്ന പാറയിലേക്ക് ചാടാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ ആ ആടിന് എത്തിപ്പെടാവുന്നതിലും ദൂരത്തായിരുന്നു ആ പാറക്കെട്ട്. എടുത്തുചാടിയ ആട് അന്തരീക്ഷത്തിലൂടെ താഴേക്കു പതിക്കുന്നത് കണ്ടിട്ടുപോലും തൊട്ടുപുറകിലുള്ള ആടും അതുപോലെ എടുത്തുചാടി. ആട്ടിൻപറ്റത്തിൽ ആകെയുണ്ടായിരുന്ന 1500 ആടുകളുടെയും ചലനമറ്റ ശരീരങ്ങൾ കൂടിക്കിടക്കുന്ന മലയടിവാരത്തിൽ ആട്ടിടയന്മാർ ജീവനോടെ ഒരെണ്ണമെങ്കിലും ബാക്കിയുണ്ടോ എന്നു തിരഞ്ഞുനോക്കുന്ന രംഗം ഫോട്ടോവിൽ കാണാം. NB :മതാധികാരികളുടെയും, രാഷ്ട്രീയക്കാരുടെയും വാലുപിടിച്ച് മുന്നേറുന്ന അണികൾക്കും ഇതേ അവസ്ഥ ഇത്തരം വിഡ്ഢി ആടുകള്‍ ആണ് ട്രമ്പ്‌ പറഞ്ഞത്‌ കേട്ടു ക്യാപ്പിറ്റല്‍ ആക്രമിച്ചത്. -ചാണക്യന്‍ { article is copied from FB}

 2. Sudhir Panikkaveetil

  2021-04-05 00:09:13

  രണ്ടായിരം വര്ഷം മുമ്പ് എഴുതിവച്ചതൊക്കെ ശരി ഇപ്പോൾ ആര് എഴുതിയാലും അതൊക്കെ തെറ്റ്, അല്ലെങ്കിൽ മത നിന്ദ..."ഹേ മനുഷ്യാ.. വലിച്ചെറിയു നിന്റെ മുഖം മൂടി..." ഒരു പക്ഷെ ഇനി ഒരു രണ്ടായിരം വര്ഷം കഴിയുമ്പോൾ ആൻഡ്രുസ് സാർ പറഞ്ഞത് സത്യമാണെന്നു അന്നത്തെ ജനം വിശ്വസിക്കുമായിരിക്കും. ഈ ജീവിതം ഹൃസമാണ്. "ജീനെ വാലെ സോച് ലെ, യെ ഹി വക്ത് ഹേ ...." ഇതാണ് സമയം., ചിന്തിക്കു "ജീവിതം ഒരു യാത്രയാണ്, അതുകൊണ്ട് എവിടെന്നാണേലും കളിച്ചും ചിരിച്ചും മുന്നോട്ട പോകു, ഇവിടെ നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം." (ഒരു ഹിന്ദി പാട്ടിന്റെ സ്വതന്ത്ര പരിഭാഷ)

 3. American Mollakka

  2021-04-04 22:33:31

  ആൻഡ്രുസ് സാഹിബ് അസ്സലാമു അലൈക്കും. ഇങ്ങടെ എയ്തു ഞമ്മക്ക് പെരുത്ത് ഇസ്റ്റാണ് .ഞമ്മള് ഇസ്‌ലാം മതക്കാരനാണ് പക്ഷേങ്കിൽ ഞമ്മള് ഒരു മനുസനാണ്. എന്തിനാണ് പഹയന്മാരെ ഇന്നേ ബരെ കാണാത്ത ദൈവത്തിനുവേണ്ടി ഇത്ര നല്ല ജീബിതം തകരാറിലാക്കുന്നത്. മനുഷ്യരിൽ ദൈവമുണ്ട്. അവരെ കാണുക. ആൻഡ്രുസ് സാഹിബ് പഠിച്ച് എയ്തുന്ന ബിബരങ്ങൾ മനസ്സിലാക്കി അങ്ങനെ ജീബിക്കു കൂട്ടരേ.

 4. Gods that died & resurrected

  2021-04-04 21:21:08

  Here are names of Gods throughout history that has been said to have died and resurrected. OSIRIS An Egyptian, Ethiopian, Sudanese God. He was said to have been crucified, he died and resurrected 5,000 YEARS before Jesus. HORUS An Egyptian, Ethiopian, Sudanese God. He was said to have been crucified, he died and resurrected 3,000 YEARS before Jesus. BUDDHA An Indian God. He was said to have been crucified, he died and resurrected 600 YEARS before Jesus. KRISHNA An Indian God. He was said to have been crucified, he died and resurrected 900 YEARS before Jesus.. ZARATHUSTRA An Iranian God. He was said to have been crucified, he died and resurrected 1,000 YEARS before Jesus. HERCULES A Greek God. He was said to have been crucified, he died and resurrected 800 YEARS before Jesus. MITHRA An Iranian God. He was said to have been crucified, he died and resurrected 600 YEARS before Jesus. DIONYSUS A Greek God. He was said to have been crucified, he died and resurrected 500 YEARS before Jesus.. THAMMUZ A Babylonian God. He was said to have been crucified, he died and resurrected 2,000 YEARS before Jesus. HERMES A Greek God. He was said to have been crucified, he died and resurrected 200 YEARS before Jesus. ADONIS A Phoenician God. He was said to have been crucified, he died and resurrected 200 YEARS before Jesus. JESUS CHRIST A Roman God. He was said to have been crucified, he died and resurrected 0-30 AD. More list of Gods that died and resurrected. 1 . Krishna of India. 2. Buddha of India. 3. Salivahana of Bermuda. 4. Osiris and Horus, of Egypt. 5. Odin of the Scandinavians. 6. Crite of Chaldea. 7. Zoroaster and Mithra of Persia. 8. Baal and Taut, "the only Begotten of God," of Phenicia. 9. Indra of Thibet. 10. Bali of Afghanistan. 1 1 . Jao of Nepaul. 12. Wittoba of the Bilingonese. 13. Thammuz of Syria. 14. Atys of Phrygia. 15. Xaniolxis of Thrace. 16. Zoar of the Bonzes. 17. Adad of Assyria. 18. Deva Tat, and Sammonocadam of Siam. 19. Alcides of Thebes. 20. Mikado of the Sintoos. 21. Beddru of Japan. 22. Hesus or Eros, and Bremrillah, of the Druids. 23. Thor, son of Odin, of the Gauls. 24. Cadmus of Greece. 25. Hil and Feta of the Mandaites. 26. Gentaut and Quexalcote of Mexico. 27. Universal Monarch of the Sibyls. 28. Ischy of the Island of Formosa. 29. Divine Teacher of Plato. 30. HolyOneofXaca. 31 . Fohi and Tien of China. 32. Adonis, son of the virgin lo of Greece. 33. IxiOn and Quirinus of Rome. 34. Prometheus of Caucasus.

 5. Mat

  2021-04-04 19:02:19

  The writer of this article carry the name of a disciple of Jesus. You know that christians all over world celebrate Easter because CHRIST IS RISEN. Is there another one resurrected like Jesus? I find these doubting people disappointing. Psalm 14:1 says what? Jesus said "I and the father are one (St John 10:30). Sorry Mr Andrews.

 6. True American

  2021-04-03 11:30:37

  I am an atheist, Marxist, anti-American and anti-Trump.

 7. മത്തായി,മർക്കോസ്, ലൂക്കോസ് എന്ന സിനോപ്റ്റിക്ക് { ഒരുപോലെയുള്ളത്} എന്ന സുവിശേഷങ്ങളും യോഹന്നാൻറ്റെ പേരിൽ കാണുന്ന സുവിശേഷവും പൗലൂസിൻറ്റെ പേരിലും മറ്റു പലരുടെയും പേരിൽ കാണുന്ന ലേഖനങ്ങളും യേശു എന്ന ആൾ ദൈവത്തെ സൃഷ്ട്ടിക്കാൻ എഴുതപ്പെട്ടവ ആണ്. യേശു എന്നൊരാൾ ജീവിച്ചിരുന്നോ എന്നതിന് ഇപ്പോൾ പ്രസക്തിയും ഇല്ല. കാരണം യേശു എന്നൊരാൾ ഉണ്ടായിരുന്നാലും ഇല്ലായിരുന്നാലും ഇന്ന് കാണുന്ന കോലാഹലങ്ങൾ ഉണ്ടാവും. വെറുമൊരു ആള്‍ ദൈവതിന്റ്റെ പേരില്‍ ഇന്നുവരെ നടന്ന കൂട്ടക്കൊലകള്‍ ആണ് വിഷയം. -andrew

 8. Incomprehensive X little man

  2021-04-03 00:28:28

  When it is dark, what we need is a small lamp to see around. But some people try to bring the Sun down to them. And that is what we are trying to do. Man still hasn't developed the ability to comprehend the Cosmos in its wholeness. Religion & Science are still trying to consume the vastness of the incomprehensible Cosmos by our limited tricks & knowledge. They are rushing to conclusions and trying to solve the puzzle. There is no need to rush to foolishness. The Cosmos is still vast & infinite beyond the capacity of humans to understand. Yes, we are still in the darkness & searching- andrew

 9. Mat

  2021-04-02 22:56:29

  I feel sorry got, questioning the truth that Jesus lived and is alive. How come we call this year 2021?.Do you believe someone named Martin Luther king ever lived in this world or JFK ever lived on earth>.If so why? You never saw any of them.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More