-->

EMALAYALEE SPECIAL

ഈസ്റ്റർ ഒരു സമ്മാനം (മോൻസി കൊടുമൺ)

Published

on

പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കു പോലും സമ്മാനം കിട്ടുകഎന്നത് എത്ര സന്തോഷകരമായ കാര്യമാണ് എങ്കിൽ ഇതാ നിങ്ങൾക്കും ഒരു സമ്മാനം  മിഠായിയും കേക്കും ഒന്നുമല്ല ഒരു ഈസ്റ്റർ സമ്മാനം. ജീവനുള്ള സമ്മാനം. ആ സമ്മാനമാണ് ഉത്ഥിതനായ ക്രിസ്തു. മുൾക്കിരീടം  ചൂടി ഭാരമുള്ള കുരിശും വഹിച്ച് ചമ്മട്ടികളാൽ പ്രഹരമേറ്റ് വിലാപ്പുറം കുന്തമുനയാൽ പിളർന്ന് ചോരവാർന്ന് മൂന്നാണികളാൽ  നാഥൻ പ്രാണൻ വെടിഞ്ഞപ്പോൾ ലോകം മുഴുവൻ അന്ധകാരത്തിലായി. പാറകൾ പിളർന്നു ദേവാലയത്തിലെ തിരശ്ശീല നടുവേ കീറപ്പെട്ടു അവിടുത്തെ നഗ്നതമ റയ്ക്കാൻ സൂര്യൻ ഇരുണ്ടു. മരിച്ചവർ ഉയിർത്തെഴുനേറ്റു. ശതാധിപൻ അറിയാതെ പറഞ്ഞു പോയി സത്യമായും ഇവൻ ദൈവപുത്രൻ തന്നെ. യേശുവിനെ ക്രൂശിപ്പാൻ വിധിച്ച പീലാത്തോസിന് നിശ്ചയമായും ബോദ്ധ്യമുണ്ടായിരുന്നു ഇവൻ നീതിമാനായിരുന്നുവെന്ന് അതിനാൽ അവൻ കൈകഴുകി തന്റെ അഭിനയം പൂർത്തിയാക്കി പകരം ജയിലിൽ കിടന്ന കുറ്റവാളിയായ ബർഅബ്ബാസിനെ ജയിൽ മോചിതനാക്കിയത് യഹൂദ പുരോഹിതൻമാരെ സന്തോഷിപ്പിച്ചു. എന്നാൽ ക്രിസ്തുവിന്റെ മരണശേഷം എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചവർ നിരാശരായി.  അവൻ ഉയിർത്തെഴുനേറ്റിരിക്കുന്നു. കല്ലറക്കൽ ആയുധധാരികളായ റോമൻ പട്ടാളത്തിനെ രാവും പകലും കാവൽ ഏർപ്പെടുത്തിയിട്ടും അവരെ ലജ്ജിതരാക്കി ക്രിസ്തു ഉത്ഥിതനായി. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം അവന്റെഏറ്റവുംപ്രധാന ആഘോഷം ഈസ്റ്റർ തന്നെ. കാരണം മരണശേഷം ക്രിസ്തു ഉയിർത്തെഴുനേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വെറും വൃഥായാകുമായിരുന്നു.

ക്രിസ്തുവിന്റെ ഉയിർത്തെഴുനേൽപ്പ് സൂചിപ്പിക്കുന്നത് നമുക്ക് മരണ ശേഷവും ഒരു ജീവിതമുണ്ടെന്നാണ്. ഒരു പട്ടിയോ പശുവോ ചാകുന്നതു പോലെയല്ല മനുഷ്യന്റെമരണം. പട്ടിയോ പശുവോ മരിച്ചു എന്നു നാം പറയുന്നില്ല പകരം ചത്തു എന്ന് മാത്രമേ പറയാറുള്ളു. എന്നാൽ മനുഷ്യന് ഒരു ആത്മാവുണ്ട്. അതാണ് ക്രിസ്തു പറയുന്നത് ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു പ്രയോജനം . മലകളെ മാറ്റുവാൻ പോകുന്ന വിശ്വാസമുണ്ടായാൽ പോലും നീ സർവ്വ വിജ്ഞാനകോശം നേടിയാലും നിന്നിൽ സ്നേഹമില്ലെങ്കിൽ നീ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിപ്പോകും എന്ന് ബൈബിൾ  തറപ്പിച്ചു പറയുന്നുണ്ട്. അതുപോലെ ദൈവമേ ദൈവമേ എന്നു നിരന്തരം വിളിക്കുന്നവനല്ല സ്വർഗ്ഗരാജ്യം പിന്നെയോ അവിടുത്തെ പ്രവർത്തി ചെയ്യുന്നവനത്രേ. നിരന്തരം ദേവാലയത്തിൽ പോകുവാൻ തിടുക്കം കൂട്ടുന്ന നാം ഒന്നു ഉണരണം. ദൈവം ദേവാലയത്തിൽ മാത്രമല്ല കല്ലിലും മുള്ളിലും തൂണിലും  തുരുമ്പിലുമുണ്ട് . നമ്മുടെ ഹൃദയം ശുദ്ധമായാൽ അതിൽപ്പരം മറ്റൊരു ദേവാലയമുണ്ടോ?
ഈ കൊറോണ സമയം നമ്മുടെ ഭവനങ്ങളെല്ലാം ദേവാലയമായില്ലെ ഇതിൽപരം ഒരു സന്തോഷ അനുഭവം നമുക്ക് വേറെഎന്തുണ്ട്. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചിരുന്ന് ഭവനങ്ങൾ ദേവാലയങ്ങളാക്കിയില്ലേ? അവിടെ അസൂയയും പള്ളിപിടുത്തവും റിയൽ എസ്റ്റേറ്റും, ഹോം ഇൻഷറൻസ്സും ഒന്നും നമ്മെ ബുദ്ധിമുട്ടിപ്പിക്കാതെ ഏകാഗ്രതയോടെ ദൈവത്തെ വിളിക്കാൻ സാധിച്ചില്ലേ? അവിടെയാണ് നമുക്ക് കിട്ടിയസമ്മാനം. ഉത്ഥിതനായ ക്രിസ്തു നമ്മുടെ ഭവനങ്ങളിലേക്ക് കടന്നു വരുമ്പോൾ നാം ഒരുക്കമുള്ളവരായിരിപ്പീൻ. ക്രിസ്തു ദൈവപുത്രനാണെന്ന്നാം വിശ്വസിക്കുന്നു.  എന്നാൽദൈവം ക്രിസ്ത്യാനിയാണെന്നുപറയുന്ന തിരുമണ്ഡൻമാരും ഉണ്ട്. അഭിവന്ദ്യ പോപ്പ് ഫ്രാൻസിസ്സ് പറയുന്ന കാര്യം ഒന്ന് സൂചിപ്പിച്ചു കൊള്ളട്ടെ.അദ്ദേഹം പറയുന്നു" ഞാൻ വിശ്വസിക്കുന്ന ദൈവം കത്തോലിക്കനല്ല. എന്ത്അർത്ഥവത്തായ കാര്യം. കൊറോണ പോലും വക വെയ്ക്കാതെ ലോകം മുഴുവൻ നടന്ന് ജാതി മത വ്യത്യാസമില്ലാതെ സ്നേഹം പങ്കിടുന്ന പിതാവ്പറയുന്ന ആശയമല്ലേ പണ്ട് വയലാർ എഴുതിയത്

ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല  ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല . ആ ദൈവത്തിന്റെ ഒരു പ്രതിപുരുഷനെന്ന നിലയിൽ ക്രിസ്തുവിൽ നാം വിശ്വാസം കണ്ടെത്തുന്നു. ദൈവം സ്നേഹമാകുന്നു. ഈ കൊറോണ എന്ന അന്ധകാരത്തെ ഈ വർഷത്തെ ഈസ്റ്ററോടുകൂടി ദൈവം പ്രകാശമുള്ളതാക്കി തീർക്കട്ടെയെന്ന് ആശിക്കാം. അതായിരിക്കട്ടെ  നമ്മുടെ ഈസ്‌റ്റർ സമ്മാനം. എല്ലാവർക്കും ഇസ്‌റ്റർ ആശംസകൾ  നേർന്നു കൊണ്ട്

Facebook Comments

Comments

 1. Kodumon moncy

  2021-04-04 21:56:42

  ധാരാണം അഭിപ്രായങ്ങൾ അനുകൂലിച്ചം പ്രതികൂലിച്ചും വരട്ടെ എങ്കിലെ എഴുതാൻ ഒരു മൂഡു വരിക യുള്ളു . വരട്ടെ പ്രതികൂല മായ അഭിപ്രായങ്ങൾ എല്ലാവർക്കും . നന്ദി.

 2. Jacob Mathew

  2021-04-04 21:39:27

  Excellent article Mr. Moncy , let me appreciate you for describing Jesus Christ is such a marvelous way and I will quote here that soul of human make him different from other species of. earth . And this is what Jesus make it clear Mark 8:36, “For what shall it profit a man, if he shall gain the whole world, and lose his own soul?" We should think about this in this Easter season while Corona is surging and sallowing human live .We should think why it happened and why we are not able stop it All because entire human lost his soul now Jesus should rise us from our greediness or selfish ness and gain us our soul

 3. Moncy kodumon

  2021-04-03 01:00:44

  Thanks basil

 4. Peter Basil

  2021-04-02 19:30:16

  Excellent and meaningful article, Moncy!! Keep it up.. 👍👍 May God bless you!! Happy Easter!!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

View More