-->

kazhchapadu

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

Published

on

 
എന്തൊക്കെ മുൻകരുതലുകൾ വേണം? എന്തു പറയണം?  എങ്ങനെ പറയണം?  അതോ കാണണോ? 
 
ഈ വിധ ചിന്തകളാൽ അയാളുടെ മനസ്സ് അസ്വസ്ഥമായി .ഒടുവിൽ ചെന്നു കാണണം എന്നുതന്നെ ഉറപ്പിച്ചു.
 
എന്തായാലും അവൾ തന്റെ  സഹപ്രവർത്തകയായിരുന്നില്ലേ ? സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ള ഒരു സ്ത്രീയായിരുന്നില്ലേ? തന്നെക്കാൾ ശമ്പളം വാങ്ങുന്ന തന്റെ മേലുദ്യോഗസ്ഥയല്ലേ . അതിനെല്ലാത്തിനുമുപരി പണ്ടെങ്ങോ താൻ സ്നേഹിച്ച, ഉള്ളിൽ  അവർ പോലുമറിയാതെ........
 
ഏറെനാൾ, വിവാഹം കഴിയുന്നതുവരെ താൻ സ്നേഹിച്ച അവരെ ഇങ്ങനെ ജീവിതത്തിന്റെ  അവസാന രംഗത്തിൽ എത്തിനിൽക്കുമ്പോൾ താൻ കാണണ്ടേ ?
 
അയാൾ പോകാൻ തന്നെ തീരുമാനിച്ചു .
 
മകൾ സ്കൂളിൽനിന്നു വന്നിട്ടില്ല .ഭാര്യ ജോലി സ്ഥലത്തുനിന്നും. ഒരു മാസ്ക് എടുക്കണോ?
 
ഒടുവിൽ വേണ്ടെന്നു തന്നെ തീരുമാനിച്ചു. വീട് പൂട്ടി പുറത്തിറങ്ങി. താക്കോൽ അപ്പുറത്തെ രാധാമണി അമ്മാളുടെ കയ്യിൽ ഏൽപ്പിച്ച് അയാൾ പുറപ്പെട്ടു.
 
 
നിരത്തിൽനിന്ന്  നെയ്യപ്പത്തിന്റേയും ഉണ്ണിയപ്പത്തിന്റെയും ഗന്ധം  അയാളുടെ നാസികയിലേക്കിരച്ചു കയറി. പലഹാരക്കടകൾക്കും വളക്കടകൾക്കും ഇടയിലൂടെ ബൈക്ക് കടന്നു പോയി. ഒരു ചായക്കായി അയാളുടെ തൊണ്ടവറ്റി. എങ്കിലും അയാൾ  നിറുത്താതെ മുന്നേറി .
 
വണ്ടി പതിയെ നഗരത്തിലെ രൂക്ഷമായ പൊടിമണങ്ങളിലേക്ക് എത്തിപ്പെട്ടു. ഏതായിരുന്നു ആ  വീട്?
 
അയാളത്  മറന്നു . എന്നാലും അത് ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു.
 
പണ്ടെങ്ങോ അവരുടെയും ഭർത്താവ് സാഗർ ബിന്ദ്രയുടെ വിവാഹ വാർഷികത്തിന് പോയതായിരുന്നു. മുഴുക്കുടിയന്മാർക്കിടയിൽ  അന്ന് വീർപ്പുമുട്ടി ആ   വീട്ടിൽനിന്ന് ഇറങ്ങിയതും വിവിധ വർണ്ണങ്ങളിലുള്ള ലൈറ്റുകൾ തന്നെ തലചുറ്റിച്ചതും അയാളോർത്തു .ഒടുവിൽ ആ വീടും അയാൾ ഓർത്തെടുത്തു.
 
തുടക്കത്തിൽ വീടുകണ്ട് സംശയിച്ചു. പഴയ ആഡംബരത്തിൻറെ എല്ലും തോലും മാത്രമായിരുന്നു ആ മാളിക.
 
ബൈക്ക്  മറുവശത്തെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് അയാൾ  വിറച്ചു വിറച്ചു വീടിനടുത്തെത്തി.
 
കോളിംഗ് ബെൽ അമർത്തിയതിനുശേഷം താൻ എന്തോ അപരാധം ചെയ്ത പോലെ അയാളുടെ മുഖം മാറ്റപ്പെട്ടു .
 
താൻ അവിവേകം  പ്രവർത്തിച്ചു എന്നയാൾക്ക് തോന്നി.
 
വീടിനുള്ളിൽ ഞരക്കം കേട്ടു. വാതിൽ തുറക്കപ്പെട്ടു.
 
ഒരു നിമിഷം അയാൾ വിറച്ചു .ഏതോ അപരിചിതമായ വന്യജീവിയെ കാണുന്നത് പോലെ അയാൾ അവരെ നോക്കി .
 
"ഓ വെൽക്കം മിസ്റ്റർ സുദേവ് " 
 
 അവർ സ്വാഗതം ചെയ്തു. 
 
വായ മൂടിയിരിക്കുന്ന മാസ്കിലൂടെ തപ്പിത്തടഞ്ഞ് അവരുടെ ശബ്ദം പുറത്തുവന്നു. 
 
അയാളുടെ മുഖത്ത് വികൃതമായ ഒരു ഭാവം വന്നെത്തി. അത് പരിഹരിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ വികൃതമായി.
 
ഇതായിരുന്നോ താൻ ഇഷ്ടപ്പെട്ടിരുന്ന വീണ എന്ന വീണകുമാരി. കണ്ണുകളിൽ വസന്തം വിടർന്നുനിന്ന വീണ. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും ആരോരുമറിയാതെ താൻ  ഉള്ളിൽ സ്റ്റേഹിച്ച വീണ. അയാൾ അജ്ഞതയിലേക്ക് നോക്കി പഴിച്ചു.
 
" വരൂ അകത്തിരിക്കാം "
 
 അവർ ക്ഷണിച്ചു .
 
ഒരു യന്ത്രത്തെപ്പോലെ അയാൾ അകത്തേക്ക് കയറി . ഒരു മോർച്ചറിയിൽ കയറിയ അനുഭവമാണ് അയാൾക്ക് ആ വീടിനുള്ളിൽ അനുഭവപ്പെട്ടത്.  അയാൾ അവർക്ക് അഭിമുഖമായി ഒരു സോഫയിൽ ഇരുന്നു .
 
" എന്താ ആകെ നെർവസ്സായോ? "
 
  അവർ ചോദിച്ചു. അയാൾ അർത്ഥമില്ലാതെ തലയാട്ടി .
 
"എന്നെ ഈ അസുഖം വിഴുങ്ങി കൊണ്ടിരിക്കുകയാണ്.  ആരും തിരക്കി വന്നില്ല, ആരും. 
 
 പക്ഷേ സുദേവ്, അയാം റിയലി സർപ്രൈയ്സ്ഡ് "
 
 അയാൾ ഒരു വിഷാദച്ചിരി ചിരിച്ചു.
 
 എങ്ങനെ പെരുമാറണമെന്ന് അയാൾക്കൊരു നിശ്ചയവുമില്ല . ഇതിനു മുൻപ് ഒരിക്കലും ഇത്തരം രോഗം ഉള്ള ഒരാളെ  അയാൾ കണ്ടിരുന്നില്ല.
 
'' എന്നാലും ഇതെങ്ങനെ സംഭവിച്ചു "
 
അയാളിൽ ജിജ്ഞാസ യുയർന്നു.
 
"ബിന്ദ്ര  അയാൾ തന്നതാണ് .ദാറ്റ് റാസ്കൽ"
 
 കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന തന്റെ ഭർത്താവിനെപ്പറ്റി അവർ കൂടുതൽ ഒന്നും പറഞ്ഞില്ല.  ബിന്ദ്രയെപ്പറ്റി സുദേവുമെന്തൊക്കെയോ കേട്ടിട്ടുണ്ട്.  അയാളൊന്നും കാര്യമായി എടുത്തിട്ടില്ല .പക്ഷേ ഇപ്പോൾ........
 
" എന്നാലും മാഡം ഓഫീസിൽ ജോയിൻ ചെയ്യണം "
 
 അയാൾ പറഞ്ഞു.
 
" എനിക്കതിനാവില്ല. ഞാൻ റിലീവ് ചെയ്തു കഴിഞ്ഞു ."  അവരുടെ തൊണ്ടയിടറി.
 
 
എത്ര ആളുകൾ, എത്ര ആഡംബരങ്ങൾ, എത്ര ആഘോഷങ്ങൾ. എല്ലാത്തിനും സാക്ഷിയായി വീട്. ഒടുവിൽ പതനത്തിനും . ഇപ്പോളിവിടെ  ആരവങ്ങളില്ല .
 
" ഈ വീട്ടിലെങ്ങനെ ഒറ്റയ്ക്ക് ?"
 
 "ആരു പറഞ്ഞു ഒറ്റയ്ക്കാണെന്ന് .ഞങ്ങൾ മൂന്നു പേരാണ്. ഒന്ന് ഞാൻ. മറ്റുള്ള രണ്ടുപേരിൽ ഒന്ന് ഈശ്വരനും ഒന്ന് യമനും. രണ്ടുപേർക്കുമിടയിൽ ആണ് ഞാൻ ."
 
 അവർ പൊട്ടിച്ചിരിച്ചു. പിന്നീട് ചുമച്ചു. ചുമരിലെ പെയിൻറിങ്ങുകൾ മിഴി പൂട്ടി ......
 
"മാഡം , ഞാൻ എന്നാൽ...." 
 
 അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു . "പോവുകയാണല്ലേ?"
 
ഹൃദയവേദനയോടെ  അവർ ചോദിച്ചു.
 
 അയാൾക്കൊന്നും മറുപടി പറയാനായില്ല .
 
" എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു.  കൈപിടിച്ചുയർത്തിയവർ,  വളർത്തിയവർ , കൂട്ടുകാർ എല്ലാവരും.... സ്വന്തം മകൻ പോലും . തുലയട്ടെ, എല്ലാം പോകട്ടെ .
 
എങ്കിലും സുദേവ്, താങ്കൾ....."
 
 അയാൾ അവരെ നോക്കിയില്ല. പക്ഷേ അവർ അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
 
" എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് സുദേവിന് പറയാമോ ?
 
 അയാൾ പരുങ്ങി.  പരിഭ്രമിച്ചു . പക്ഷേ  ധൈര്യത്തോടെ അയാൾ പറഞ്ഞു.
 
 "ഞങ്ങൾക്കെല്ലാവർക്കും മാഡത്തോട്  സ്നേഹമായിരുന്നല്ലോ....."
 
" എന്നിട്ട് എല്ലാവരും എവിടെ?  ഇവിടെ ആ സ്നേഹം അല്ല സുദേവിനെന്നോട് , അതുകൊണ്ടല്ലേ..... "
 
 അയാളുടെ മനസ്സിൽ ഓർമ്മകൾ അലതല്ലി. എങ്ങനെ ഇത്? വീണ ഒരിക്കലും അറിയരുതെന്ന്, ആരും ഒരിക്കലും അറിയരുത് എന്ന് വിചാരിച്ച് ഒന്ന്, താനാരോടും  പറഞ്ഞിരുന്നില്ല . ആരോടും. എന്നിട്ടും എങ്ങനെ ?
 
 അയാൾ  നിശബ്ദനായി നിന്നു . വിയർപ്പ് മുത്തുകൾ അയാളുടെ രോമങ്ങളിൽ നിന്നും ഷർട്ടിലേക്ക് ഇഴഞ്ഞ് ഇറങ്ങി .ഒരു കുറ്റവാളിയെപ്പോലെ. ഉരുകുന്ന മെഴുകുതിരി പോലെ അയാൾ അവിടെനിന്നു.
 
" ഐ വാണ്ട് യുവർ പ്രസൻസ്. എനിയ്ക്കിപ്പോഴാണത്  വേണ്ടത് .  ഒരു മേലുദ്യോഗസ്ഥയെ കാണുന്നതുപോലെ യല്ലാതെ എന്നെ കണ്ടു കൂടെ?"
 
 അവർ വീണ്ടും അപേക്ഷിച്ചു.
 
 മുങ്ങിത്താഴുന്ന അയാൾക്ക് പിടിവള്ളി പോലെ ഒരു ഫോൺ കോൾ എത്തി .
 
"ഹലോ, ആ മോളെ അച്ഛൻ വരുവാ .  വാങ്ങാം ശരി"  അയാൾ ഫോൺ ഓഫ് ചെയ്തു .
 
''മോളിയിരിക്കും "
 
" അതെ മാഡം" 
 
"എന്താ പറഞ്ഞത് ?
 
 അയാൾക്ക് പുതുജന്മം ലഭിച്ചു. " അവൾക്ക് ചോക്ലേറ്റ് വേണമെന്ന് "  ആശ്വാസത്തോടെ അയാൾ പറഞ്ഞു. 
"മോൾക്ക് ഏത് ഫ്ലേവർ ആണിഷ്ടം?" 
 
ആ ചോദ്യത്തിനുത്തരം അയാൾക്ക് അറിയില്ലായിരുന്നു.
 
 തലതാഴ്ത്തികൊണ്ട് അയാൾ  പറഞ്ഞു.
 
" അറിയില്ല "
 
എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന ശരീരം അവർ സോഫയിൽ നിന്നും വേർപെടുത്തി, അകത്തേക്ക് പോയി. അവർ മറഞ്ഞപ്പോൾ അയാളിൽ നെടുവീർപ്പ് ഉയർന്നു .
 
അകത്തുനിന്നും ചില ചലനങ്ങൾ അയാൾ കേട്ടു. അല്പനേരം കഴിഞ്ഞ വരെത്തി .
 
അവരുടെ കയ്യിൽ ഒരു മിഠായി പെട്ടി ഉണ്ടായിരുന്നു. 
 
''ഇത് മോൾക്ക് കൊടുക്കണം. എൻറെ മകന്  ഇഷ്ടമുള്ളതായിരുന്നു ."
 
അയാൾ നിശ്ചലനായി നിന്നു.
 
 " പേടിക്കേണ്ട അങ്ങനെയൊന്നും ഇത് പകരില്ല.സൂക്ഷിച്ചു തന്നെയാണ്  ഇതെടുത്തത് .
 
ഇതിൽ എല്ലാ ഫ്ളേവറുമുണ്ട് .
 
അവർ പുഞ്ചിരിച്ചുകൊണ്ട് അത്  നൽകി .
 
പക്ഷേ അവരുടെ പഴയ ആ ചിരി കാണാൻ അയാൾക്ക് കഴിഞ്ഞില്ല.
 
" ഇതിൽ ജീവിതത്തിൻറെ പല നിറങ്ങളാണ്. 
 
പല ഫ്ലേവറുകൾ ഉള്ള ജീവിതത്തിൻറെ പല നിറങ്ങൾ. "
 
 അയാളുടെ മനസ്സ് പശ്ചാതാപത്താൽ നിറഞ്ഞു . മിഠായി പെട്ടി സ്വീകരിച്ച് അയാൾ പുറത്തേക്കിറങ്ങി. ജീവിതത്തിൻറെ നിറങ്ങളുള്ള ആ പെട്ടി നെഞ്ചോട് ചേർത്തു വച്ച് അയാൾ ബൈക്കിനരികിലേക്ക് നടന്നു.
 
 പിന്നിൽ ജീവിതത്തിൻറെ കതകടയുന്ന ശബ്ദം അയാൾ കേട്ടു . നിറമുള്ള ജീവിതത്തിന്റെ  നാദം....
 
---------------------------------------------------------
ആദർശ് പി സതീഷ്
 
ആലപ്പുഴ ജില്ലയിലെ ചുനക്കരയിൽ ജനനം.
അമ്പത്തിയേഴാമത് കേരള സംസ്ഥാന കലോത്സവത്തിൽ കഥാരചനയിൽ ജേതാവ്.
2018 ൽ പ്രഥമ കഥാസമാഹാരമായ 'നിറച്ചാർത്തണിഞ്ഞ ജീവിതങ്ങൾ' ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ചു.
ഷാർജ  അന്താരാഷ്ട്ര പുസ്തകേത്സവത്തിലും സമാഹാരം ശ്രദ്ധിക്കപ്പെട്ടു. 2019 ലെ വായനാദിനത്തിൽ കേരള സർക്കാരിൻറെ പ്രത്യേക സാഹിത്യ പുരസ്കാരം.
2020 -ൽ അരികിലായ് അകലെ,  ജലഛായം എന്നീ രണ്ട് ഹ്രസ്വചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു.
ജലഛായം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ടിവിയിൽ പ്രദർശിപ്പിച്ചു.
ബ്രഹ്മ കൾച്ചറൾ അവാർഡ് , മികച്ച കഥയ്ക്കുള്ള വിശ്വദേവൻ മാഗസീൻ അവാർഡ് (വന്യം), ടി കെ മാധവ സ്മൃതി പ്രതിഭാപുരസ്കാരം എന്നിവ നേടി.
ആനുകാലികങ്ങളിലൂടയും പ്രസിദ്ധീകരണങ്ങളിലൂടെയും നിരവധി കഥകൾ വെളിച്ചം കണ്ടിട്ടുണ്ട്.
മലയാളത്തിൻറെ 500 കഥകൾ  (ബാഷോ ബുക്ക്സ് )  ലോക്ഡൗൺ കഥകൾ (കൗമുദി പബ്ലിക്കേഷൻസ്) 101 കഥകൾ 101 എഴുത്തുകാർ (പ്രിൻ്റ്ഹൗസ് പബ്ലിക്കേഷൻസ് ) എന്നിവയാണ് പുറത്തിറങ്ങാനുള്ള പുസ്തകൾ.
 

Facebook Comments

Comments

  1. Sreekumar K

    2021-04-27 03:23:53

    ഏതാണ് ഈ മരുന്നില്ലാതെ പകർച്ച വ്യാധി ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More