-->

America

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

Published

on

ആരവമടങ്ങി ആരാണെന്നറിയില്ല
ആരെന്ന ചോദ്യത്തിനുത്തരമെവിടുണ്ട്
പെട്ടിയിൽ മയങ്ങുന്നൊരുത്തരം ദർശിക്കുവാൻ
പെട്ടി തന്നുള്ളിലേക്കൂളിയിട്ടൊരു വിദ്വാൻ

തമസിൻ മടിത്തട്ടിലുറങ്ങുമീ ബാലറ്റുകൾ
തപ്പിത്തടഞ്ഞുകൊണ്ടെഴുന്നേറ്റെവം ചൊല്ലി
എന്തിനു ഞങ്ങളെ ഈ വിധം ശിക്ഷിക്കേണം
എന്നാണിനി മോക്ഷം ഈ പെട്ടിക്കുള്ളിൽ നിന്നും

നിങ്ങളിലുറങ്ങുമീ ഭാസുരമാം നാടിൻ ഭാവി
നിങ്ങളിൽ നിക്ഷേപിച്ചിട്ടിരിക്കയാണിന്നെല്ലാരും
സംഭ്രമിച്ചീടുന്നൊരാം ഞങ്ങൾക്കുത്തരം വേണം
സംവാദിപ്പാൻ നിങ്ങൾക്കാകുമോവോട്ടിൻപെട്ടീ

ആരാണീ നേതാക്കന്മാർ നിങ്ങൾക്കറിയേണ്ടേ
ആരാധിച്ചീടും ജനംവിഗ്രഹാർപ്പണംപോലെ
നേരില്ല നെറിയില്ലൊട്ടും സത്യസന്ധതയില്ല
നേരിടും പ്രശ്നങ്ങൾതൻ സൃഷ്ടികർത്താക്കളാവർ

പത്രിക പ്രകടനം മാത്രം വാഗ്‌ദാനം ജലരേഖ
പത്രത്തിൽ പ്രസ്താവന പേരിനായ് മാത്രം കാണും
തെരഞ്ഞെടുത്താൽ പിന്നെ തിരിഞ്ഞു നോക്കാത്തവർ
തെരയും ജനങ്ങളെ തള്ളിയിട്ടോടുന്നവർ

തമ്മിൽ തല്ലി കുത്തി തലകീറും നേതാക്കന്മാർ
തമ്മിൽ പുണർന്നീടും അഴിമതിക്കുണ്ടിൽ നിന്നാൽ
ആടിനെപട്ടിയാക്കീടുന്ന വിദ്യയഭ്യസിച്ചവർ
ആഴിതന്നാഴങ്ങൾക്കും വിലപറഞ്ഞീടുന്നവർ

കോഴയായ് വന്നീടുന്ന കോടികൾ മുക്കുംനിങ്ങൾ
കോടിയില്ലാതെ ജനം നഗ്നരായ് നിന്നീടുമ്പോൾ
വാണിഭം വേണം നാടിന്നുയരത്തിലെത്താനായി
വാണിഭം പെണ്ണെന്നായാൽ കക്ഷിരാഷ്ട്രീയംവേണ്ട

പ്രകൃതി തൻ ക്ഷോഭങ്ങളും വൻദുരന്തങ്ങളും
പ്രത്യയ ശാസ്ത്രത്തിനപ്പുറംകേഴുന്നവർ
പിരിച്ചെടുത്തീടുന്നു ഫണ്ടുകൾ ഓരോന്നായി
പിന്നാലെ വലിയുന്നു മണലിൽ ജലം പോലെ

ലക്ഷം കോടികൾ വേണം ലക്ഷ്യത്തിലെത്താനായി
ലക്ഷ്യമില്ലാതലയുന്നു കോടികൾ നിർവികാരരായ്
വീണ്ടും ഭരിക്കണം ഇനി അഞ്ചു വർഷങ്ങളും
വീഴാതെ നോക്കണംസ്വപ്‌നമാംസ്വർണമഞ്ചത്തിലും

ഏതെല്ലാം ഏജൻസി അന്വേഷിച്ചീടുന്നു കേസുകൾ
ഏതൊക്കെ നേരത്തു പൊക്കിടും ആധിയായി
അന്വേഷണത്തിൻ ശങ്കയോർത്തിട്ടു ഭയം വേണ്ട
അന്യോന്യം പുറം ചൊറിയേണ്ടവരല്ലോ നമ്മൾ!


Facebook Comments

Comments

  1. Varghese Korason

    2021-04-10 22:59:34

    "ലക്ഷം കോടികൾ വേണം ലക്ഷ്യത്തിലെത്താനായി ലക്ഷ്യമില്ലാതലയുന്നു കോടികൾ നിർവികാരരായ്": അസ്സലായിരിക്കുന്നു ബാബു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More