Image

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

Published on 11 April, 2021
 'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യിലെ ഗാനമെത്തി. 'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിനും ചേര്‍ന്നാണ്. ആസിഫ് അലിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപികുനത്.സ്‌കൂളിലെ എന്‍എസ്‌എസിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.


സ്‌കൂള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായിലൂടെയാണ് ഗാനം മുന്നോട്ടുപോകുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍.


 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക