Image

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

Published on 12 April, 2021
 ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍


ലണ്ടന്‍ : 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിന്‍സിനെ തെരഞ്ഞെടുത്തു.  ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.  മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ  ഫാദര്‍ സ്വന്തമാക്കി. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 
മികച്ച ചിത്രം -  നൊമാഡ്‌ലാന്‍ഡ് 
മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാന്‍ഡ്)
മികച്ച  അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്ലാന്‍ഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്ബോട്ടം
മികച്ച മേയ്ക്ക്അപ്പ്-  മാ റൈനീസ് ബ്ലാക്ക്ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍
മികച്ച സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്
ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിലെ ആദര്‍ശ് ഗൗരവ്  മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടിയിരുന്നു. 
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക