Image

ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

പി.പി.ചെറിയാന്‍ Published on 13 April, 2021
ക്രിസ്റ്റിന്‍ വര്‍മത്ത്- ആദ്യ വനിതാ ആര്‍മി സെക്രട്ടറിയെ ബൈഡന്‍ നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു.
മുന്‍ സീനിയര്‍ പെന്റഗണ്‍ ഓഫീഷ്യല്‍ ക്രിസ്റ്റിന്‍ വര്‍മത്തിനെയാണ്(51) ആര്‍മി സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം ഏപ്രില്‍ 12 തിങ്കളാഴ്ച ബൈഡന്‍ പ്രഖ്യാപിച്ചത്. വളരെ കാലമായി പുരുഷ മേധാവിത്വത്തില്‍ കീഴിലായിരുന്ന ഈ സ്ഥാനത്തേക്ക് വളരെ ശക്തയായ ഒരാളെയാണ് നിയമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജന ജയിംസ് മെക്രോണ്‍വില്ലയുടെ കീഴിലായിരിക്കും ക്രിസ്റ്റീന്‍ പ്രവര്‍ത്തിക്കുക.

എയര്‍ഫോഴ്‌സ്, നേവി സെക്രട്ടറിയായി ആരേയും ഇതുവരെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല.

വിദേശ പര്യടനത്തിലായിരുന്ന ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ക്രിസ്റ്റീന്റെ നിയമനത്തെ അഭിനന്ദിച്ചു സന്ദേശം അയച്ചു.

ബൈഡന്റെ ഭരണത്തില്‍ പല സുപ്രധാന സ്ഥാനങ്ങളിലും സ്ത്രീകളെയാണ് നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടി ഡിഫന്‍സ് വനിത സെക്രട്ടറിയായി കാതലിന്‍ ഹിക്‌സിനെ നിയമിച്ചിരുന്നു.

ക്രിസ്റ്റീന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
യൂണിവേഴ്‌സിറ്റി ഓഴ് മേരിലാന്റില്‍ നിന്നാണ് ക്രിസ്റ്റീന്‍ ബിരുദം നേടിയത്. ഒബാമയുടെ കീഴില്‍ ഡിഫന്‍സ് ഫോര്‍ പോളിസി അണ്ടര്‍ സെക്രട്ടറിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക