Image

തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച്‌ 100 പവന്‍ കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍

Published on 14 April, 2021
തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച്‌ 100 പവന്‍ കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച്‌ 100 പവന്‍കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ജില്ലക്കാരാണ് പിടിയിലായത്.

ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ടെക്നോസിറ്റിക്ക് സമീപം സ്വര്‍ണ്ണവ്യാപാരിയെ അക്രമിച്ച്‌ കവര്‍ച്ച നടത്തിയത്. മൂന്ന് ദിവസം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് അ‍ഞ്ച് പേര്‍ പിടിയിലാകുന്നത്.

നെടുമങ്ങാട്, പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സ്വര്‍ണ്ണ വ്യാപാരിയുടെ മൊഴിയും തുടര്‍ന്ന് തയ്യാറാക്കിയരേഖാചിത്രവും സിസിറ്റിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
രണ്ട് കാറുകള്‍ സിസിറ്റിവിയില്‍ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാര്‍ കണ്ടെടുക്കാനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക