Image

ലോ അക്കാദമി ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ അന്തരിച്ചു

Published on 14 April, 2021
ലോ അക്കാദമി ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തില്‍ നിയമ പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ഇദ്ദേഹം.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പിഎച്ച്‌ഡി ലഭിച്ചയാളാണ്. ബാര്‍ കൗണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ NUALS സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. രാജ് നാരായണന്‍, ലക്ഷ്മി നായര്‍ ( ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍) നാഗരാജ് നാരായണന്‍(കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍)എന്നിവരാണ് മക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക