Image

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അമിത് ഷാ

Published on 14 April, 2021
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് അമിത് ഷാ
ദില്ലി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു. 

സിഎഎക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയത് കാരണമല്ല നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ചെയ്യേണ്ടതുണ്ട്. കൊറോണ വ്യാപനം കാരണം അതിന് സാധിച്ചില്ല. ഇപ്പോള്‍ കൊറോണ പ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് സിഎഎ നടപ്പാക്കാന്‍ വൈകുന്നതെന്നും അമിത് ഷാ പറഞ്ഞു.

കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധിക്കില്ല. ഭരണഘടനയില്‍ മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നില്ല. നിമയസഭയുടെ കാലാവധി പൂര്‍ത്തിയാകും മുമ്ബ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണുണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക