Image

തിരുവനന്തപുരത്ത് ഭീമ ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി

Published on 14 April, 2021
തിരുവനന്തപുരത്ത് ഭീമ ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം. ഭീമ ഉടമ യായ ഡോ. ഗോവിന്ദന്റെ വീട്ടിലാണ് മോഷണം നടന്നത് . ഇന്ന് പുലര്‍ച്ചെയാണ് സംഭവം . രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60000 രൂപയും മോഷണം പോയി.ഗോവിന്ദന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി.

അതെസമയം മോഷണം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു .സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക