-->

America

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

Published

on

നിറഞ്ഞുനി്ന്ന ഭൂവിതിങ്ക"ലെണ്‍പത്തഞ്ചു' വത്സരം
നിറഞ്ഞ ശോഭചേര്‍ത്തു താന്‍ കടന്നപോയ വീഥിയില്‍
നിറഞ്ഞു നിന്നനേക മണ്ഡലങ്ങളില്‍ സജീവനായ്
നിറംതെളിഞ്ഞുനിന്ന ഫുല്ലസൂനമേ, നമിപ്പിതേന്‍!

ഇറുത്തെടുത്തു ഭാവനന്‍ അമൂല്യമാല്യമാക്കുവാന്‍
നറുംമലര്‍കണക്ക് ദേവവേദിയില്‍ പകുത്തിടാന്‍
ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വല്‍ പൂജനം
തിരക്കുകൂട്ടിയങ്ങെടുത്തുമാറ്റിയോ മല്‍ കാന്തനെ.?

പ്രഗല്‍ഭനായ വൈദികന്‍, പ്രബുദ്ധനാം പ്രഭാഷകന്‍
പ്രശസ്തനായ് പ്രസന്നനായ് സദാ പ്രയത്‌നപൂര്‍ണ്ണനായ
പ്രശോഭിതം തെളിഞ്ഞുനിന്ന ദിവ്യദീപമമാണു തേ!
പ്രദോഷവേളയാര്‍ന്നതോ,പിരിഞ്ഞു പോയതീവിധം?

നിനച്ചതില്ലയിത്രവേഗമാ കപോതമെന്നെയി
ന്നനന്യചിത്തയാക്കി വിണ്ണിലായ് പറന്നകന്നിതോ?
നനുത്ത മമ്പഹാസവും തെളിഞ്ഞ ശുദ്ധഹൃത്തുമായ്
അനാകുലം നിശബ്ദമങ്ങു മേവുകേ, പ്രണേശ്വരാ !

മനോജ്ഞഗാനമെന്റെ ദേവനായി ഞാനനാകുലം
മനംകുളിര്‍ന്നലയ്ക്കുതുല്യമാം സ്വതന്ത്രഗീതിയില്‍
മനസിലെന്നുമങ്ങയേ നിനച്ചുപാടുമേഴഞാന്‍
അനാപ്യനായ് കിനാക്കള്‍ മാത്രമേകി ദൂരെ നിന്ുവോ !

പറന്നകന്നു ചക്രവാളസീമയില്‍ പ്രകാശമായ്
ഉരച്ചതില്ലയൊറ്റ വാക്കുമന്ത്യമായി മല്‍പ്രിയന്‍
ചരിച്ചിടുന്നതെങ്ങു, ദൂരമാം വിഹായസത്തിലോ ?
നിരാമയന്റെ ശാന്തിയാര്‍ന്ന ദേവമമ്പിരത്തിലോ ?

ധരേശ്വരന്‍ ക്ഷണിച്ചതാല്‍ പ്രഭൂതരാജവൈദികന്‍
അരണ്യഭൂമിയിങ്കലിന്നദൃശ്യമാം തമസ്സിലായ്
അരൂപിയായ ദേവസാന്ത്വനം ശ്രവിച്ചു ഞാനിതാ
ഇരിന്നിടുന്നു ജീവിതം തുടര്‍ന്നിടാനൊരുക്കമായ് !

* * * * * * * *
എന്നാലാപങ്ങളൊന്നായൊരു നവസ്വരമാം ദുഃഖഗാനത്തിലുള്‍ച്ചേര്‍  
ന്നെന്നാത്മനാഥാ അങ്ങേക്കര്‍പ്പിപ്പു ഞാനീ പ്രണവനിനദമാം പ്രണാമം !
തുംഗക്ഷേത്രകവാടമാം സദാപീപദം പ്രാപിച്ചൊരെന്‍ പ്രഭാവമേ,
ഈ ഗാനാമൃതം മൃത്യൂതീരത്തിലങ്ങേയ്ക്കു ഹവനമായ് ചേര്‍ന്നിടട്ടെ !
..
അവിചാരിതമായ്, അശ്രദ്ധയാല്‍, മൃതൂകവാടത്തിലെറിയപ്പെട്ട വമ്പ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാക്ക്് കണ്ണീരിന്‍ പുഷ്പാര്‍ച്ചന !


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More