Image

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന അനിവാര്യമെന്ന് കെ സുധാകരന്‍

Published on 14 April, 2021
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന  അനിവാര്യമെന്ന് കെ സുധാകരന്‍
കണ്ണൂര്‍: പുനസംഘടന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അനിവാര്യമാണെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഉടന്‍ ഇത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിക്കും തനിക്കും ഒരേ അഭിപ്രായമാണെന്നും പുനസംഘടനയില്‍ ആശ്രിതരെയും കഴിവില്ലാത്ത സംസ്ഥാന,ജില്ലാ നേതാക്കളെയും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അഴിച്ചുപണി സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ നേതൃത്വത്തിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക