Image

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

Published on 14 April, 2021
വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.


ഉണ്ണി മുകുന്ദന്‍ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ് ചിത്രം .അഞ്ചു കുര്യന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്‌, ഇന്ദ്രന്‍സ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക