Image

മുഖ്യമന്ത്രി കോവിഡ്​ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

Published on 14 April, 2021
മുഖ്യമന്ത്രി കോവിഡ്​  പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം
കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ്​ മുക്തനായി ആശുപത്രി വിട്ടതോടെ​ അദ്ദേഹ​ത്തിന്​ രോഗം ബാധിച്ചത്​  എന്നാണെന്നതിനെ ചൊല്ലി ആശയക്കുഴപ്പം.

കോവിഡ് പ്രോ​ട്ടോകോള്‍ അനുസരിച്ച്‌ ഒരാള്‍ കോവിഡ്​ പോസിറ്റീവ്​ ആയി ആശുപത്രിയില്‍ നിന്ന്​ വിട്ടയക്കണമെങ്കില്‍ കുറഞ്ഞത്​ പത്ത്​ ദിവസം കഴിഞ്ഞേ​ പരിശോധന നടത്താവൂയെന്നാണ്​. എന്നാല്‍, മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയില്‍നിന്ന്​ വിട്ടയച്ചുവെന്നാണ്​ ആരോപണം​.

 കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ​പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി  ഇത്​ സംബന്ധിച്ച വിശദീകരണം   പറഞ്ഞത്​ പ്രോ​ട്ടോകോള്‍ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക്​ കോവിഡ്​ ബാധിച്ചത്​ ഏപ്രില്‍ നാലിന്​ ​ആണെന്നുമാണ്​.
എന്നാല്‍ മുഖ്യമന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ കോവിഡ്​ പോസിറ്റീവ്​ ആയി എന്ന്​ ഏപ്രില്‍ എട്ടിനാണ്​  ജനങ്ങളെ അറിയിക്കുന്നത്​. തുടര്‍ന്ന്​ കോഴിക്കോട്​ മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയും ചെയ്​തു.

അദ്ദേഹത്തെ ഡിസ്ചാര്‍ജ്​ ചെയ്യിക്കുന്നതിന്​ വേണ്ടി കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ചെന്ന ആരോപണം  ശക്​തമായതോടെ പത്ത്​ ദിവസം കഴിഞ്ഞാണ്​ പരിശോധന നടത്തിയതെന്നും ​ കോഴിക്കോട്​ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 ഏപ്രില്‍ നാലിന്​ പോസിറ്റീവ്​ ആയതാണെങ്കില്‍ മുഖ്യമന്ത്രി നാലു ദിവസം അത്​ മറച്ചുവെച്ച്‌​ പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്ന​ാണ​ല്ലോ അര്‍ഥം . മുഖ്യമന്ത്രി കോവിഡ്​ ബാധിതനായെന്ന് ഡോ. എം.പി. ശശി പറയുന്ന ഏപ്രില്‍ നാലിന്​ ധര്‍മ്മടത്ത്​ നടന്ന റോഡ്​ ഷോയില്‍ അദ്ദേഹം പ​ങ്കെടുത്തിരുന്നു. ആറിന്​ വോട്ട്​ ചെയ്​ത ശേഷം അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയും ചെയ്​തിരുന്നു.

ഏപ്രില്‍ നാലിന്​ മുഖ്യമന്ത്രിക്ക്​ ലക്ഷണങ്ങള്‍ കണ്ട്​ തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന്​ പരിശോധന നടത്തിയപ്പോളാണ്​ രോഗം സ്​ഥിരീകരിച്ചതെന്നും   പിന്നാലെ    മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പലിന്‍റെ തിരുത്തു വന്നു.   ലക്ഷണങ്ങള്‍ കണ്ട്​ തുടങ്ങി പത്ത്​ ദിവസം കഴിഞ്ഞ്​ നടത്തിയ പരിശോധനയില്‍ നെഗറ്റിവ്​ ആണെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ മുഖ്യമന്ത്രിയെ ഡിസ്​ചാര്‍ജ്​ ചെയ്​തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടില്‍ ക്വാറന്‍റീനില്‍ ആയിരിക്കുമെന്നും ഡോക്​ടര്‍ വിശദീകരിച്ചു.

നാലിന്​ ലക്ഷണങ്ങള്‍ കണ്ടിട്ടും പരിശോധന എട്ടാം തീയതി വരെ നീട്ടിയത്​ മുഖ്യമ​ന്ത്രിയുടെ ഭാഗത്ത്​ നിന്നുള്ള ഉത്തരവാദിത്തമില്ലായ്​മ അല്ലേയെന്ന ചോദ്യത്തിന്​  ഡോക്​ടര്‍വ്യക്​തമായ മറുപടി നല്‍കിയില്ല.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക