Image

കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു

Published on 15 April, 2021
കോഴിക്കൂട്ടില്‍ നിന്ന് 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു
കാസര്‍കോട്:   രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 9.5 കി ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മധൂര്‍ പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ്‌മാന്റെ വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് കേസെടുത്തു.

പ്രതി മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നുവെന്നും ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് നാട്ടില്‍ ചില്ലറ വില്പന നടത്തുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക