Image

കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

Published on 15 April, 2021
കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി: കെ എം ഷാജി എം എല്‍ എ യുടെ വീടുകളില്‍ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്യും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളെ കുറിച്ചും പണത്തെ കുറിച്ചും കോടതിയില്‍ വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

ചോദ്യം ചെയ്യലിന് മുന്നോടിയായി വിജിലന്‍സ് ഇന്ന് ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.


ഷാജിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ നിന്ന് എഴുപത്തിരണ്ടോളം രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തുവെന്നാണ് വിവരം. കോഴിക്കോടും കണ്ണൂരുമുളള വീടുകളില്‍ നിന്നായി അറുപത് പവന്റെ ആഭരണവും അമ്ബത് ലക്ഷത്തോളം രൂപയുമാണ് കണ്ടെടുത്തത്. വിദേശ കറന്‍സിയടക്കം വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.


കണ്ടെത്തിയ പണത്തിന്റെ ഉറവിടമാകും വിജിലന്‍സ് സംഘം ഷാജിയില്‍ നിന്ന് ചോദിച്ച്‌ മനസിലാക്കുക.

അതേസമയം അമ്ബത് ലക്ഷം രൂപ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായി സമാഹരിച്ചതാണെന്നും ഇനിയും കൊടുത്തുതീര്‍ക്കാനായുണ്ടെന്നുമാണ് ഷാജി മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിദേശ കറന്‍സി വിദേശയാത്രയ്‌ക്കിടെ മക്കള്‍ക്ക് കിട്ടിയതാണെന്നും ഷാജി പറയുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക