Image

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

Published on 15 April, 2021
ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു
ശിവപുരി: രണ്ടാം കൊവിഡ് തരം​ഗം രാജ്യമെമ്ബാടും രൂക്ഷമായി വ്യാപിക്കുമ്ബോള്‍ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളെയും പോലെ രണ്ടാമത്തെ കൊവിഡ് തരംഗവുമായി പൊരുതുന്ന മധ്യപ്രദേശില്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നിരവധി ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ സംഭവത്തില്‍ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ശിവപുരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കൊവിഡ് രോഗിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രി ജീവനക്കാരന്‍ ഒരു രോ​ഗിക്ക് നല്‍കിക്കൊണ്ടിരുന്ന ഓക്സിജന്‍ മറ്റൊരു രോ​ഗിക്ക് മാറ്റി നല്‍കിയതിന് പിന്നാലെ ആദ്യത്തെ രോ​ഗി മരണപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 11:30 വരെ താന്‍ പിതാവിനോടൊപ്പമുണ്ടായിരുന്നെന്ന് മരണപ്പെട്ട കൊവിഡ് രോഗിയുടെ മകന്‍ പറഞ്ഞു. വീട്ടിലേക്ക് പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ പിതാവ് അത്യാസന്ന നിലയിലായതായി ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഓക്സിജന്‍ വിതരണം നീക്കം ചെയ്തു. ഞാന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തിന് ഓക്സിജന്‍ നല്‍കണമെന്ന്  സ്റ്റാഫിനോട് അഭ്യര്‍ത്ഥിച്ചു, അവര്‍ വിസമ്മതിച്ചു. എന്നിട്ട് ഞാന്‍ അദ്ദേഹത്തെ ഐസിയുവിലേക്ക് കൊണ്ടുപോയെങ്കിലും 15 മിനിറ്റിനുള്ളില്‍ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം കൂടിയതായുള്ള റിപോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക