Image

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

Published on 15 April, 2021
കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വ്യോമസേനയെ സഹായത്തിനായി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്.

മെഡിക്കല്‍ ഓക്സിജനും കിടക്കകളും റെംഡിസിവിര്‍ മരുന്നും സംസ്ഥാനത്ത് കടുത്ത ദൗര്‍ലഭ്യമുണ്ട്. ഓക്സിജന്‍ വിതരണത്തിന് വായുസേനയെ നിയോഗിച്ച്‌ കേന്ദ്രം സഹായിക്കണമെന്നാണ് ഉദ്ധവ് താക്കറെ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക