Image

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

Published on 15 April, 2021
മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്
കോഴിക്കോട്: മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചെ​ന്ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേന്ദ്ര മന്ത്രി വി. മു​ര​ളീ​ധ​ര​ന്‍ പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ‘കോവിഡിയറ്റ്’ എന്ന് വിളിച്ചാണ്‌ മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാര്‍ഗനിര്‍ദേശം നിരന്തരം ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്’.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച്‌ ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ പറഞ്ഞു.

രോഗലക്ഷണമുണ്ടായിട്ടും പിണറായി വിജയന്‍ റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണ് കയറിപ്പോയത്. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക