Image

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം 'രജനി'

Published on 15 April, 2021
കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം  'രജനി'
കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന സിനിമ 'രജനി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിനില്‍ വര്‍ഗ്ഗീാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പൊള്ളാച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ സൈജു കുറുപ്പ്, റേബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിന്‍ കുമാര്‍, കരുണാകരന്‍, തോമസ്, റിങ്കി ബിന്നി, ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം-വിന്‍സെന്റ് വടക്കന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക