-->

FILM NEWS

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

Published

on



കാക്കമുക്ക്‌ ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ്‌ ''ഒരിലത്തണലില്‍'' എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്‌. ഒരപകടത്തില്‍ ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട അച്യുതന്‍ തന്റെ കൈകള്‍ക്കായി പ്രതേ്യകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കൃഷിചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതന്‍, പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്‌ടിക്കുന്നു.

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത്‌ ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. കൈപ്പത്തികള്‍ നഷ്‌ടപ്പെട്ട ശ്രീധരനാണ്‌ അച്യുതനെ അവതരിപ്പിക്കുന്നത്‌. ശ്രീധരന്റെ യഥാര്‍ത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. ചിത്രം ഏപ്രില്‍ 23-ന്‌ ഫസ്റ്റ്‌ഷോസ്‌ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ വേള്‍ഡ്‌വൈഡ്‌ റിലീസാകുന്നു.

ബാനര്‍ - സഹസ്രാരാ സിനിമാസ്‌, സംവിധാനം - അശോക്‌ ആര്‍. നാഥ്‌, നിര്‍മ്മാണം - സന്ദീപ്‌. ആര്‍, രചന - സജിത്‌രാജ്‌, ഛായാഗ്രഹണം - സുനില്‍പ്രേം. എല്‍.എസ്‌, എഡിറ്റിംഗ്‌ - വിപിന്‍മണ്ണൂര്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ - ജിനി സുധാകരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സാബുപ്രൗദീന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിജയന്‍ മുഖത്തല, ചമയം - ലാല്‍ കരമന, കല - ഹര്‍ഷ വര്‍ദ്ധന്‍കുമാര്‍, വസ്‌ത്രാലങ്കാരം - വാഹീദ്‌, സംഗീതം - അനില്‍, സൗണ്ട്‌ ഡിസൈന്‍ - അനീഷ്‌ എ.എസ്‌, സൗണ്ട്‌ മിക്‌സിംഗ്‌ - ശങ്കര്‍ദാസ്‌, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ - മണിയന്‍ മുഖത്തല, അസോസിയേറ്റ്‌ ഡയറക്‌ടര്‍ - അരുണ്‍ പ്രഭാകര്‍, പശ്ചാത്തലസംഗീതം - അനില്‍, വിതരണം - സഹസ്രാരാ സിനിമാസ്‌, മാര്‍ക്കറ്റിംഗ്‌ - രാജേഷ്‌ രാമചന്ദ്രന്‍ (ശ്രീമൗലി ക്രീയേറ്റീവ്‌ മാര്‍ക്കറ്റിംഗ്‌), സ്റ്റുഡിയോ - ചിത്രാഞ്‌ജലി, പോസ്റ്റ്‌ഫോക്കസ്‌, സൂര്യ വിഷ്വല്‍ മീഡിയ, സ്റ്റില്‍സ്‌ & ഡിസൈന്‍ - ജോഷ്വാ കൊല്ലം, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍.

ശ്രീധരന്‍, കൈനകരി തങ്കരാജ്‌, ഷൈലജ. പി അമ്പു, അരുണ്‍, വെറോണിക്ക മെദേയ്‌റോസ്‌, ഡോ. ആസിഫ്‌ ഷാ, മധുബാലന്‍, സാബുപ്രൗദീന്‍, പ്രവീണ്‍കുമാര്‍, സജിപുത്തൂര്‍, അഭിലാഷ്‌, ബിജു, മധുമുന്‍ഷി, സുരേഷ്‌മിത്ര, മനോജ്‌പട്ടം, ജിനി പ്രേംരാജ്‌, അറയ്‌ക്കല്‍ ബേബിച്ചായന്‍, അമ്പിളി, ജിനി സുധാകരന്‍ 
എന്നിവരഭിനയിക്കുന്നു.






Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്

കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലെന്ന് മേജര്‍ രവി

കോവിഡ് വെറും ജലദോഷപ്പനി; ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തു

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

View More