-->

VARTHA

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

Published

on

കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതല്‍ വെയില്‍ കൊള്ളുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതും കൂടുതല്‍ തോതില്‍ അള്‍ട്രാവയലറ്റ് എ രശ്മികള്‍ പതിക്കുന്നതുമായ ഇടങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ 95 ശതമാനവും അള്‍ട്രാ വയലറ്റ് എ രശ്മികളാണ്. മനുഷ്യശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ഉള്ളിലെ ചര്‍മ പാളികളില്‍ വരെയെത്തുന്നു. അള്‍ട്രാവയലറ്റ് സി രശ്മികള്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെങ്കിലും അവയുടെ തരംഗദൈര്‍ഘ്യം  മൂലം ഇവ ഭൂമിയുടെ പ്രതലത്തില്‍ എത്തുന്നില്ല.

2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന കോവിഡ് മരണങ്ങളും അവിടുത്തെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും താരതമ്യപ്പെടുത്തിയതാണ് പഠനം നടത്തിയത്. ലാബ് അന്തരീക്ഷത്തില്‍ സാര്‍സ് കോവ്-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്ന് മുന്‍പ് നടന്ന ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

സൂര്യപ്രകാശമടിക്കുമ്പോള്‍ ചര്‍മത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെട്രസ് ഓക്സൈഡ് ആണ് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. സ്വയം പെരുകാനുള്ള കൊറോണ വൈറസിന്റെ കഴിവിനെ ഈ രാസ സംയുക്തം കുറയ്ക്കുന്നു. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് രോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്ന സഹരോഗാവസ്ഥയാണ് ഹൃദ്രോഗം. ഇത്തരത്തില്‍ ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയാണ് സൂര്യപ്രകാശം കോവിഡ് പ്രതിരോധം തീര്‍ക്കുന്നതെന്ന സാധ്യതയും ഗവേഷണം മുന്നോട്ട് വയ്ക്കുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം, മാര്‍ഗരേഖ പുറത്തിറക്കി

ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

കോവിഡ്-19: ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും

തുടര്‍ ഭരണത്തില്‍ 21 മന്ത്രിമാര്‍; സി.പി.എം-12, സി.പി.ഐ4; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതി: സ്ഥലമേറ്റടുക്കുന്നതിനായി ഹഡ്‌കോ 3000 കോടി രൂപ വായ്‌പ അനുവദിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കു കൂടി കോവിഡ്, ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നു, ആശങ്കയോടെ ആരോഗ്യവകുപ്പ്

മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി

22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി

എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം

സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട്

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

നാരദ കേസിൽ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍

NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ

View More