Image

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

Published on 15 April, 2021
ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു



ചെന്നൈ: ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് കെ. വിശ്വനാഥന്‍ (92) അന്തരിച്ചു.  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച നഗരത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിശ്വനാഥന്‍ ആനന്ദിന്റെ ഭാര്യ അരുണ ആനന്ദാണ് വിവരം പുറത്തുവിട്ടത്. വിശ്വനാഥന്‍ സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനഷ്ഠിച്ചിരുന്നു.

ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ ആനന്ദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക