-->

fomaa

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

സലിം : ഫോമാ ന്യൂസ് ടീം

Published

on

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6ന് നടന്നു. 74 .2 ശതമാനം സമ്മതിദായകര്‍ പങ്കെടുത്ത, ആവേശകരമായി നടന്ന പോരാട്ടത്തില്‍  140 നിയമ സഭാ മണ്ഡലങ്ങളിലായി    957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. തുടര്‍ഭരണം അഭ്യര്‍ത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും,ഭരണമാറ്റം ആവശ്യപ്പെട്ടും, ഭരണം പിടിച്ചെടുക്കാനും ഐക്യ ജനാധിപത്യ മുന്നണിയും, ഇരുമുന്നണികളുടെയും ദൗര്‍ബല്യവും, പോരായ്മകളും മുതലാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയും കച്ചമുറുക്കി അംഗത്തിനറങ്ങിയ കേരള തെരെഞ്ഞെടുപ്പ് പോരാട്ടത്തെ എല്ലാവരും വളരെ ആകാക്ഷയോടെയാണ് നോക്കി കാണുന്നത്.

മൂന്ന് മുന്നണികളുടെയും അഭിപ്രായങ്ങളും ജയപരാജയ സാദ്ധ്യതകള്‍  അറിയാനും,  തെരെഞ്ഞെടുപ്പാനന്തര കേരളം എന്തായിരിക്കുമെന്ന് കേള്‍ക്കാനും ഫോമാ രാഷ്ട്രീയ സമിതിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പാനന്തര ജയപരാജയങ്ങളെ വിലയിരുത്താനായി നടത്തുന്ന രാഷ്ട്രീയ സംവാദം ഇന്ന് വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8.30 നു നടക്കുന്നു.

സംവാദത്തില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കായംകുളം എം.എല്‍.എ അഡ്വ: പ്രതിഭ, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്,  ഭാരതീയ ജനാധിപത്യ പാര്‍ട്ടിക്കായി രാഷ്ട്രീയകാര്യ വക്താവ്  ശ്രീ ബി.രാധാകൃഷ്ണ മേനോന്‍ എന്നിവരും സംബന്ധിക്കും. ജോര്‍ജ്ജ് എബ്രഹാം , ഇ.എം.സ്റ്റീഫന്‍, സുരേഷ് നായര്‍ എന്നിവരുടെ പാനലായിരിക്കും സംവാദത്തെ നയിക്കുക. അരൂര്‍ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും, പ്രസിദ്ധ ഗായികയുമായ ശ്രീമതി ദലീമ ജോജോ സംവാദത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

തെരെഞ്ഞെടുപ്പാനന്തര കേരള രാഷ്ട്രീയ ഭാവിയെ കുറിച്ചും, മുന്നണികളുടെ വിലയിരുത്തലുകളും ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പോകുന്ന സംവാദത്തില്‍ എല്ലാ രാഷ്ട്രീയ പ്രബുദ്ധരായവരും താഴെ കാണുന്ന സൂം ലിങ്കില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ രാഷ്ട്രീയ കാര്യ സമതി ചെയര്‍മാന്‍  സജി കരിമ്പന്നൂര്‍,

ഭാരവാഹികളായ  എ.സി.ജോര്‍ജ്ജ്, ഷിബു പിള്ള, സ്‌കറിയ കല്ലറക്കല്‍, ലോണാ എബ്രാഹാം, പോള്‍  ഇഗ്നേഷ്യസ്, ആന്റോ കവലക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .

സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53

Facebook Comments

Comments

  1. ഫോമാ എന്നത്, 501C സ്റ്റാറ്റസിൽ, ഉള്ള നോൺ പാർട്ടിസൺ, നോൺ പൊളിറ്റിക്കൽ (Nonpartison, Non-political) സംഘടന ആണല്ലോ, ആ നിലയിൽ ഇതിൽ ചുമ്മാ ബ്ലാ ബ്ലാ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊളിറ്റിക്കൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നത് ശരിയല്ല. എന്തിന് മറ്റു പൊളിറ്റിക്കൽ സംഘടനകളും മീഡിയകളും സംഘടിപ്പിക്കുന്ന രീതി കോപ്പിയടിച്ച ഇത്തരം വിശകലന സംവാദങ്ങൾ സംഘടിപ്പിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക. ഏതായാലും ഫോക്കാനക്കും ഒത്തിരി വീക്നെസ് ഉണ്ടായാലും, ഇത്തരം വേണ്ടാത്ത, നിയമ വിരുദ്ധമായ സാഹസത്തിലേക്ക് ഫൊക്കാനാ എടുത്തു ചാടാത്തതു ബുദ്ധിപരം ആണ്. ഫൊക്കാനക്കു സ്തുതി അഭിനന്ദനം. സാധാരണഗതിയിൽ ഫൊക്കാനയും ഫോമയും തിരിച്ചും മറിച്ചും പരസ്പരം കോപ്പിയടി പതിവായിരുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

View More