Image

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

Published on 16 April, 2021
മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി
തിരുവനന്തപുരം : മുന്‍ കോണ്‍ഗ്രസ് എംപി കെ.വി തോമസ് ഇനി സിനിമയില്‍ . റോയ് പല്ലിശേരിയുടെ ഒരു 'ഫ്ലാഷ് ബാക്ക് സ്റ്റോറി'എന്ന സിനിമയിലാണ് കെ.വി തോമസ് കലാസാംസ്കാരിക മന്ത്രിയായെത്തുന്നത്. ആര്‍.എസ്.വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സജീറാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് . ചിത്രത്തില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൂടാതെ സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോര്‍, റോയ് പല്ലിശേരി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക