Image

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

Published on 17 April, 2021
ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്
ചിക്കാഗൊ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജന്‍(AAPI) 2021-2022 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.
നിലവിലുള്ള പ്രസിഡന്റ് ഡോ.സുധാകറാണ് അമേരിക്കയിലെ ഏറ്റവും വലിയ എത്ത്‌നിക്ക് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ ഭാരവാഹികളായി ഡോ.അനുപമ ഗോട്ടിമുകുള(പ്രസിഡന്റ്) ഡോ.അജ്ഞന സമദാര്‍(വൈസ് പ്രസിഡന്റ്), ഡോ.സതീഷ് കാതുള(സെക്രട്ടറി), ഡോ.കൃഷ്ണന്‍ കുമാര്‍(ട്രഷറാര്‍) എന്നിവരെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ.സീമാ അറോറയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.
മാസങ്ങളോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പു പ്രചരണത്തിനുശേഷം ശക്തമായി ഇലക്ട്രോണില്‍ പ്രോസസീലുടെയാണ് വിജയികളെ കണ്ടെത്തിയത്.
സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് സംവിധാനം വഴി തിരഞ്ഞെടുപ്പു സംഘടിപ്പിച്ചതെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ.അറോറ അറിയിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. തിരഞ്ഞെടുപ്പില്‍ സഹകരിച്ച എല്ലാവരോടും അറോറ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഇലക്ടായി ഡോ.രവി കോലി, ബോഡ് ഓഫ് ട്രസ്റ്റീസ് അദ്ധ്യക്ഷ്യയായി ഡോ.കുസും പഞ്ചാബി, അംഗങ്ങളായി ഡോ.സൗമ്യ, ഡോ.ആയിഷ സിംഗ്, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

യു.എസ്.എ.യില്‍ 80,000 ഫിസിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ ഡോക്ടര്‍മാരുടെ സംഘടനയാണ് എ.എ.പി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.appiusa.org

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക