-->

America

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരിലൊരാളായ അജു വാരിക്കാട് ഹൂസ്റ്റണിലെ  മാന്‍വെല്‍ സിറ്റി കൗണ്‍സിലിലെ പൊസിഷന്‍ 1 സ്ഥാനത്തേക്ക് മത്സരിക്കുന്നു.  

പെയര്‍ലാണ്ട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മന്‍വേല്‍ സിറ്റി അതിവേഗം വളര്‍ന്നു  കൊണ്ടിരിക്കുന്ന ഒരു ചെറു നഗരമാണ്. 2010 ല്‍ ജനസംഖ്യ 5010 മാത്രമായിരുന്നെങ്കില്‍ 2020 കണക്കു പ്രകാരം ജനസംഖ്യ 15,111 ആണ്. കഴിഞ്ഞ 4 ടേമുകളായി 12 വര്‍ഷങ്ങള്‍ പൊസിഷന്‍ 1 അംഗമായി തുടരുന്ന ലാറി ആക്രിയുമായി ശക്തമായ മത്സരമാണ് ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ കൂടിയായ അജു വാരിക്കാട് കാഴ്ചവയ്ക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ മീഡിയ കമ്മിറ്റിയംഗവും  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അംഗവുമായ അജു ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അക്കൗണ്ട്‌സ്  ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു.
  
മെയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 ന് ആരംഭിക്കും. ഏപ്രില്‍ 24 വരെ നേരത്തെ വോട്ട് ചെയ്യേണ്ടവര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. എ ജോണ്‍ (അജു ജോണ്‍) എന്ന് അറിയപ്പെടുന്ന അജുവിന്റെ സ്വദേശം തിരുവല്ലയാണ്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിട്രോയിറ്റിലേക്ക് കുടിയേറുകയും അവിടെനിന്ന് ജോലിസംബന്ധമായി അറ്റ്‌ലാന്റായിലേക്കും തുടര്‍ന്ന് ഹ്യൂസ്റ്റണിലേക്കും. തിരുവല്ല  എസ്.സി.സെമിനാരി ഹൈസ്‌കൂളിലേയും മാര്‍ത്തോമ കോളേജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എ ജോണ്‍.

ഊര്‍ജ്ജ ഉല്‍പാദന നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ പൂര്‍ണസമയ ഉദ്യോഗസ്ഥനാണ് ഏ ജോണ്‍. അതിനാല്‍ തന്നെ സിറ്റിയുടെ പ്രാഥമികമായ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അത് പരിഹരിക്കുവാനുള്ള ഇച്ഛാശക്തിയും കഴിവും ഏ ജോണിന് കൈമുതലായുണ്ട്. സിറ്റിയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും റോഡ് വികസനത്തിനും കൂടുതല്‍ മികച്ച സംരംഭങ്ങളെ സിറ്റിയിലേക്ക് ആകര്‍ഷിക്കുന്നതിനും ഫ്‌ലഡിങ് ആന്‍ഡ് ഡ്രൈനേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആണ് പ്രാഥമികമായ ശ്രദ്ധ ചെലുത്തുന്നത്.

സിറ്റിയിലെ ഇന്ത്യന്‍ വോട്ടുകള്‍ പ്രത്യേകിച്ച് മലയാളി വോട്ടുകള്‍   കഴിവതും സമാഹരിച്ചുകൊണ്ട് അജു ജോണിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ടീം നടത്തികൊണ്ടിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

മാലാഖ എന്ന അശ്ളീല വാക്ക്; ഇസ്രായേൽ-പലസ്തീൻ (അമേരിക്കൻ തരികിട-157, മേയ് 12)

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

പതിമൂന്നു വയസ്സുള്ള ചിയര്‍ ലീഡറെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സൂപ്പര്‍ഹിറ്റ് സിനിമകളുടെ സഹയാത്രികന് പ്രണാമം (അനില്‍ പെണ്ണുക്കര)

ഗ്യാസ് പൈപ്പുലൈനിനെതിരെ സൈബര്‍ ആക്രമണം-ഗ്യാസ് വില കുതിച്ചുയരുന്നു.

ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി

ദീനാമ്മ, 72, ന്യു ജേഴ്‌സിയിൽ അന്തരിച്ചു

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

View More