Image

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

ആശ എസ്. പണിക്കര്‍ Published on 17 April, 2021
 ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു
 ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച പ്രതിഭ വിടപറഞ്ഞു.  പ്രമുഖ തമിഴ് ചലച്ചിത്ര താരം വിവേക്(59) അന്തരിച്ചു. ഹൃദയാഘതത്തെതുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നു പലര്‍ച്ചെയായിരുനനു അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. തമിഴ് സിനിമ കണ്ടു പരിചയിച്ചതിനേക്കാ#ാള്‍ സാമൂഹിക വിമര്‍ശനം കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകള്‍. ടെലിവിഷന്‍ അവ,താരകനായിരിക്കേ മുന്‍ രാഷ്ട്രപതി എ.പ.ജെ അബ്ദുള്‍ കലാം , രജനീകാന്ത് അടക്കമുള്ളവരുമായി  നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഭാര്യ അരുള്‍സെല്‍വി. മക്കള്‍ അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്ന കുമാര്‍. 

തൂത്തുക്കുടിയിലെ കോവില്‍പെട്ടിയില്‍ 1961 നവംബര്‍ 19നാണ് വിവേകാനന്ദന്‍  എന്നവിവേക് ജനിച്ചത്. മധുരയിലെ അമേരിക്കന്‍കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദമെടുത്ത വിവേക് ചെന്നൈ#ില്‍ ജോലി ചെയ്യുന്ന കാലത്താണ് മദ്രാസ് ഹ്യൂമര്‍ ക്‌ളബ്ബിന്റെ സ്ഥാപകനായ ഗോവിനന്ദരാജാണ് സംവിധായകന്‍ കെ.ബാലചന്ദറിന് വിവേകിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായി. 

1987ല്‍ മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ കെ.ബാലചന്ദറാണ് വിവേകിനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. പിന്നീട് പുതു പുതു അര്‍ത്ഥങ്ങള്‍, ഒരു വീട് ഇരു വാസല്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. 1990കളില്‍ വന്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായവിവേകിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ബോയ്‌സ്, റണ്‍, ധൂള്‍സ്, സാമി, ആദി, പേരഴഗന്‍, എം.കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ശിവജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈഅറിന്താല്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.  തമിഴ്‌സ സിനിമ പരിചയിച്ച രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു വിവേകിന്‌റെ രീതികള്‍. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല മോശം പ്രവണതകളെയും വിവേക് തന്റെ സ്വതസിദ്ധമായ ഹാസ്യത്തിലൂടെ നടത്തിയ വിമര്‍ശനം  തമിഴ് നാടിനു പുറത്തും വിവേകിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. പിന്നീട് വര്‍ഷങ്ങളോളം തമിഴ് സിനിമയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകള്‍ക്കുമൊപ്പം വിവേക് അഭിനയിച്ചു.. ഒരു വര്‍ഷം 50ലേറെ സിനിമകള്‍ ചെയ്ത സമയം പോലുമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക