-->

America

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

Published

on

ടെക്‌സസ് സംസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്കുകള്‍ ധരിക്കുവാനുള്ള അവകാശം നല്‍കുന്ന പ്രമേയം സംസ്ഥാന നിയമസഭ 57ന് എതിരെ 83 വോട്ടുകള്‍ക്ക് പാസ്സാക്കി, ലൈസന്‍സില്ലാതെ ഹാന്‍ഡ് ഗണ്ണുകള്‍ കൈവശം വയ്ക്കുവാനുള്ള ആദ്യപടിയാണിത്. സഭയില്‍ ആറുമണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. ഇനി ടെക്‌സസ് സ്റ്റേറ്റ് സെനറ്റില്‍ ബില്‍ ചര്‍ച്ചയാവുകയും വോട്ടിംഗ് നടക്കുകയും ചെയ്യും.

ഒരു സേഫ്ടി കോഴ്‌സും ബാക്ക്ഗ്രൗണ്ട് ചെക്കും കഴിഞ്ഞാലേ ഇപ്പോള്‍ കൈതോക്ക് നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയൂ. റിപ്പബ്ലിക്കനുകളാണ് ബില്‍ അവതരിപ്പിച്ചത്. അല്‍പാസോയിലും മിഡ്‌ലാന്‍ഡ്- ഒഡേസയിലും നടന്ന വെടിവെയ്പുകളില്‍ 2019 ഓഗസ്‌ററില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷം റിപ്പബ്ലിക്കനുകള്‍, ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട്, ലഫ്്ടനന്റ് ഗവ.ഡാന്‍പാട്രിക്ക് ഇവര്‍ ഉള്‍പ്പടെ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ചുവടുകള്‍ മാറ്റി.
ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സംസ്ഥാന നിയമസഭയില്‍ ഡെമോക്രാറ്റുകള്‍ റെഡ് റിബണുകള്‍ ധരിച്ചാണ് ഹാജരായത്. പാട്രിക്കോ ആബട്ടോ ഇതുവരെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.

സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കനുകള്‍ ആഘോഷിച്ചു. ടെക്‌സസ് സ്‌റ്റേറ്റ് റൈഫിള്‍ അസോസിയേഷനും പ്രത്യേകം ആഘോഷിച്ചു. മറ്റ് 20 സംസ്ഥാനങങള്‍ ഇതിനകം തന്നെ 'പെര്‍മിറ്റ് ലെസ്‌ക്യാരി'  അനുവദിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ബ്യൂമോണ്ടില്‍ നിന്നുള്ള പ്രതിനിധി ഡേഡ് ഫെലന്‍ താല്‍ക്കാലിക ചെയറായി മറ്റൊരു റിപ്പബ്ലിക്കന്‍ ജെയിംസ് വൈറ്റി(ഹില്‍സ്റ്റര്‍)നെ വോട്ടെടുപ്പിന്റെ നടത്തിപ്പ് ഏല്‍പിച്ചു. നിയമസഭയ്ക്ക് പുറത്ത് കഴിഞ്ഞ ഒരാഴ്ചയായി പ്രതിഷേധം പുകയുകയായിരുന്നു. പോലീസ് ഓഫീസര്‍മാര്‍, നിയമപാലകര്‍, ഫയര്‍ ആംസ് ഇന്‍സ്ട്രക്ടേഴ്‌സ് എന്നിവര്‍ സംഘടിതമായി പ്രതിഷേധം അറിയിച്ചു. മുന്‍പൊരിക്കലും തോക്കുകള്‍ കൈകാര്യം ചെയ്തിട്ടില്ലാത്തവര്‍ പൊതുവേദികളില്‍ തോക്കുധാരികളായി എത്തുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുമെന്ന് തോക്ക് പരിശീലകര്‍ മുന്നറിയിപ്പ് നല്‍കി.

നമ്മുടെ നിയമ സാമാജികര്‍ ഏറിയപങ്കും തീവ്രവാദികളായ, പരസ്യമായി തോക്കുധാരണത്തിന് വേണ്ടി വാദിക്കുന്ന ഒരു സംഘം ആളുകളെ പിന്‍വാങ്ങുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്, മംസ് ഡിമാന്റ് ആക്ഷന്‍ ഫോര്‍ ഗണ്‍സെന്‍സ് ഇന്‍ അമേരിക്കയുടെ പ്രതിനിധി ന്യൂബ്രൗണ്‍ ഫെല്‍സ് നിവാസി മോളി ബഴ്‌സി പറഞ്ഞു. എന്നാല്‍ ബില്ലിനെ പിന്താങ്ങുന്നവര്‍ യു.എസ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തോക്കിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു. മെമ്പേഴ്‌സ് ഓഫ് ഗണ്‍ ഓണേഴ്‌സ് ഓഫ് അമേരിക്ക 'വിക്ടറി ഓര്‍ ഡെത്ത് നോ കംപ്രോമൈസ്' എന്നെഴുതിയ ഷര്‍ട്ടുകള്‍ ധരിച്ച് സഭയുടെ സന്ദര്‍ശക ഗാലറിയില്‍ ഇരുന്നിരുന്നു.
ഞങ്ങളുടെ ആദ്യതാല്‍പര്യം ഭരണഘടനയുടെ രണ്ടാംഭേദഗതി സംരക്ഷിക്കുകയും അതിന് കേടുപാട് വരുത്താന്‍ ശ്രമിക്കുന്നത് ചെറുക്കുകയും ആണ് ഗണ്‍ ഓണേഴ്‌സ് ഓഫ് അമേരിക്ക വോളന്റിയര്‍, 68 കാരനായ കെര്‍ട്ട് നോര്‍ബട്ട് (ഓസ്റ്റിന്‍) പറഞ്ഞു. ഇത്തരം നയങ്ങള്‍ സ്വീകരിച്ച സംസ്ഥാനങ്ങളില്‍ കുറ്റകൃതനിരക്ക് കുറവാണെന്നും കൂട്ടിച്ചേര്‍ത്തു. ഗണ്‍സേഫ്ടിയില്‍ യഥാര്‍ത്ഥമായി താല്‍പര്യം ഉള്ളവര്‍ ഈ ബില്ലിനെ പിന്തുണയ്ക്കണമെന്ന് നോര്‍ബട്ട് വാദിച്ചു.

ബില്ലിന്റെ ചര്‍ച്ച നിയമസഭയില്‍ നടക്കുമ്പോള്‍ എതിരാളികള്‍ സഭയ്ക്ക് ഉള്ളിലും പുറത്തും ദലോര്‍ഡ് പ്രെയറും അമേസിംഗ് ഗ്രെയ്‌സും ഉരുവിട്ടുകൊണ്ടിരുന്നു.
ടെക്‌സസില്‍ ഒരു റിവോള്‍വറോ നീണ്ട തോക്കോ ലൈസന്‍സില്ലാതെ കൈവശം വയ്ക്കാം. എന്നാല്‍ കൈ തോക്ക് രഹസ്യമായോ പരസ്യമായോ കൈവശം വയ്ക്കുവാന്‍ ലൈസന്‍സ് വേണം. ബൈക്ക്ഗ്രൗണ്ട് ചെക്ക്, സേഫ്ടികോഴ്‌സ് എടുക്കുക, ഷൂട്ടിംഗ് പ്രൊഫിഷ്യന്‍സി, ഫീസ് നല്‍കുക എന്നിവ ലൈസന്‍സിന് ആവശ്യമാണ്. പുതിയ നിയമം പാ്സ്സായാല്‍ ലൈസന്‍സ് നടപടികള്‍ക്ക് മാറ്റം ഉണ്ടാവില്ല, യാത്രയില്‍ തോക്ക് കരുതുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും തുടരും. തോക്ക് കൈവശം വച്ച് തോക്ക് നിരോധിതസ്ഥലത്ത് പ്രവേശിക്കുന്ന വ്യക്തി അവിടം വിടണം എന്നാവശ്യപ്പെട്ടാല്‍ സ്ഥലം വിടണം എന്ന് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ 4,000 ഡോളര്‍ വളരെ പിഴയും ഒരു വര്‍ഷം വരെ ജയിലും ശിക്ഷ നേരിണ്ടേണ്ടി വരും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടെന്‍ഡന്‍ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

കാര്‍ട്ടൂണ്‍: (സിംസണ്‍)

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

View More