Image

തൃശൂര്‍ പൂരം; കര്‍ശന നിയന്ത്രണങ്ങളുമായി വനംവകുപ്പ്

Published on 17 April, 2021
തൃശൂര്‍ പൂരം; കര്‍ശന നിയന്ത്രണങ്ങളുമായി വനംവകുപ്പ്
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി വനം വകുപ്പ്. പ്രധാനമായും ആനകളെ എഴുന്നള്ളിക്കുന്ന പാപ്പാന്മാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. പാപ്പാന്മാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവായാല്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാപ്പാന്മാര്‍ക്ക് നെഗറ്റീവായാല്‍ ആനകള്‍ക്ക് പ്രവേശനം നല്‍കും. 90 ആനകളുടെ ലിസ്റ്റാണ് വനംവകുപ്പിന് നല്‍കിയത്.

ഈ ആനകളുടെ പാപ്പാന്മാര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പൂരത്തലേന്നായ ഏപ്രില്‍ 22നു മുന്‍പ് ആനകളെ ഹാജരാക്കി എല്ലാ പരിശോധനയും പൂര്‍ത്തിയാക്കണം.
അതേസമയം മദപ്പാട്, കുത്തിക്കൊലപ്പെടുത്തിയ ആനകള്‍ എന്നിവയ്ക്ക് പൂരത്തിനു അനുമതിയുണ്ടാകില്ല. ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക