Image

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Published on 17 April, 2021
ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ ആറ് കിലോ സ്വര്‍ണവും ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 244 ഗ്രാം സ്വര്‍ണവും കസ്റ്റംസ് സംഘം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു. സ്വര്‍ണമിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും കണ്ടെത്തിയത്.

ദുബൈയില്‍ നിന്നെത്തിയ എ ഐ 906 എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ സ്വര്‍ണം കണ്ടെടുത്തത്. 30എഫ് നമ്ബര്‍ സീറ്റിനടിയില്‍ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വര്‍ണബാറുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക