Image

മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ

Published on 17 April, 2021
മരിക്കാത്ത കോവിഡ് രോഗിയെ 'മരിച്ചതായി' സ്ഥിരീകരിച്ചത് രണ്ടു തവണ
ഭോപ്പാല്‍: ജീവനോടെയുള്ള കോവിഡ് രോഗിയെ മരിച്ചതായി സ്ഥിരീകരിച്ചത് രണ്ടു തവണ.മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ആശുപത്രിയിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്.

58 കാരനായ കോവിഡ് ബാധിതനായ രോഗിയെ ആണ് രണ്ട് തവണ അധികൃതര്‍ മരിച്ചതായി പ്രഖ്യാപിച്ചത്. ഈ ആഴ്ച ആദ്യമാണ് സംഭവം.

രണ്ടാം തവണ മരിച്ചതായി സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബം ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഒരുങ്ങി. പിന്നാലെയാണ് വീണ്ടും തെറ്റ് സംഭവിച്ചത് അധികൃതര്‍ തിരിച്ചറിഞ്ഞത്. കോവിഡ് സംശയത്തില്‍ ഗോറിലാല്‍ കോരിയെ തിങ്കളാഴ്ചയാണ് വിദിഷയിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച കോരിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് രോഗിയുടെ നില ഗുരുതരമാണെന്ന് അറിയിച്ച്‌ കുടുംബത്തെ വിളിച്ചുവരുത്തി. മകന്‍ കൈലാഷ് കോരി എത്തിയപ്പോള്‍ രോഗി മരിച്ചുവെന്ന് അറിയിച്ചുവെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദേഹം ശ്വസിക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ രോഗിക്ക് സര്‍ജറി നടത്തണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു. വീണ്ടും സര്‍ജറിക്കിടെ രോഗി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കുടുംബം ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ വീണ്ടും രോഗി ശ്വസിക്കുന്നുണ്ടെന്ന് അധികൃതര്‍ തിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക