-->

news-updates

ഒറ്റയ്ക്കാകുമ്ബോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകൂ, പരിചയമുളള ഒരു മുഖവും കാണാന്‍ കിട്ടില്ല: ഗണേശ് കുമാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് കാലത്തെ തന്റെ അനുഭവം പങ്കുവെച്ച്‌ ഗണേഷ് കുമാര്‍ എം.എല്‍.എ. 

കോവിഡ് നമ്മളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന മാരക രോഗമാണെന്ന്  ഗണേഷ് കുമാര്‍ പറയുന്നു. കോവിഡ് ബാധിച്ച്‌ താന്‍ 16 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ഗണേഷ് അറിയിച്ചു. മരണത്തെ മുഖാമുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ രോഗത്തിന്റെ ഭാവം ഏത് രീതിയില്‍ വേണമെങ്കിലും മാറാമെന്നും താരം പറയുന്നു. 

ഗണേഷ് കുമാറിന്റെ വാക്കുകള്‍:

ഏകദേശം 16 ദിവസത്തില്‍ അധികമായി കൊവിഡ് ബാധിച്ച്‌ ആശുപത്രിയിലായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നല്‍കാനുള്ളത് ഈ രോഗം വന്നവര്‍ക്ക് ഇത് അനുഭവമാണ്. ചിലര്‍ക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയില്‍ വലിയ അപകടം, മരണത്തെ മുഖാ മുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. മാത്രമല്ല മറ്റൊരു രോഗത്തെക്കാള്‍ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ കിടക്കാനെ പറ്റു.

ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ നമ്മുടെ അരികില്‍ വരാന്‍ സാധിക്കില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും, നഴ്സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം.

ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്ബോഴെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് തരാന്‍ സാധിക്കു. എന്നാല്‍ അത് ഫലിക്കുമോ എന്നതില്‍ ഉറപ്പുമില്ല. അവിടെ ഒറ്റക്ക് കഴിയുമ്ബോള് നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവവും മാത്രമെ ഉള്ളു. കൊവിഡ് 19 ആദ്യം വന്നപ്പോള്‍ രാജ്യത്ത് ലോക്ഡൗണ്‍ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാന്‍ നീങ്ങിയത്.

പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ കരുതല്‍ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്.

ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് വലിയ കുഴപ്പവുമില്ല. അതില്‍ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാല്‍ അത് നമുക്ക് താങ്ങാന്‍ കഴിയുന്ന ഒരനുഭവമല്ല. പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക

നടന്‍ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ, എൻ്റെ ജനത കൊല്ലപ്പെടുകയാണ്': മിസ് യൂണിവേഴ്സ് വേദിയില്‍ ശബ്ദമുയര്‍ത്തി മത്സരാര്‍ഥി

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More