-->

news-updates

ക്രൈം ആൻഡ് പണിഷ്‌മെന്റ്‌ (ബി ജോൺ കുന്തറ)

Published

on

പോലീസ് ഇന്നൊരു പ്രതിക്കൂട്ടിൽ ഇവർ ഭരണാധികാരികളുടെ മുൻവിധികളിൽ  ഒറ്റപ്പെടുന്നു?
 
കുറ്റവും ശിക്ഷയും എന്നത് പരമ്പരാഗതമായി എല്ലാ സമൂഹങ്ങളിലും നില നിന്നിട്ടുള്ള പരിപാലിച്ചു വരുന്ന നടപടി ക്രമമാണ് കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം. അതിന്നു അമേരിക്കയിൽ മറ്റൊരു രൂപം സ്വീകരിച്ചിരിക്കുന്നു. കുറ്റം ചെയ്തത് ആര് അതനുസരിച്ചു വേണം ശിക്ഷ.

നിരന്ദിരം കേൾക്കുന്നു പോലീസിൻറ്റെ വെടിയേറ്റ് പട്ടണങ്ങളിൽ, യുവാക്കൾ മരണമടയുന്നു. ഇന്നലെ ഷിക്കാഗോ നഗരത്തിൽ 13 വയസുള്ള ആദാം ടോളിഡോ എന്ന ബാലനാണ് മരണപ്പെട്ടത്. ഈ നഗരത്തിൽ  മാത്രം ഒരു ദിനം ഇരുപതിലേറെ തോക്കുപയോഗിച്ചുള്ള കുറ്റ കൃത്യങ്ങൾ നടക്കുന്നു എന്നു കണക്കുകൾ കാട്ടുന്നു.

ഇതുപോലെ മരണപ്പെടുന്നതിൽ ഒട്ടുമുക്കാലും ന്യൂന സമുദായങ്ങളിൽ നിന്നുമുള്ളവർ. ഇവിടെ പോലീസ്, ആവശ്യപ്പെട്ടിട്ടാണ്  ഓരോ സ്ഥലങ്ങളിൽ എത്തുന്നത് അവിടെ ഇവർ പലേ അപകട മേഖലകളും നേരിടുന്നു കൂട്ടുമുട്ടലുകൾ നടക്കുന്നു .

എല്ലാവരുടെയും ജീവന് വിലയുണ്ട് അതു സംരക്ഷിക്കുന്നതിന് എല്ലാവരും ശ്രമിക്കും. ഇതാണ് അമേരിക്കയിൽ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ പോലീസുകാരും നേരിടുന്നത്. വെടിയേറ്റു മരണപ്പെട്ടവർ കൂടാതെ നിരവധി പോലിസ് ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങൾ എല്ലാം ഈ പ്രക്രിയകളിൽ തകർക്കപ്പെട്ടുന്നു.
ഭരണതലങ്ങളിൽ നിന്നും പലരും ഇതുപോലുള്ള നിറയൊഴിക്കലുകളെ പോലീസ് ചെയ്യുന്ന കുറ്റമായി വരച്ചു കാട്ടുന്നു. പോലിസ് വേണ്ട എന്ന അഭ്യർത്ഥനകളും ഏതാനും ഭരണനേതാക്കൾ അവതരിപ്പിച്ചിരിക്കുന്നു. വിവേകപൂര്വ്വ മായ ഒരു ചർച്ചയും ഇവിടെ നടക്കുന്നില്ല. നിരവധി മാധ്യമങ്ങളും ഓരോ പക്ഷം ചേർന്നു സംസാരിക്കുന്നു.

ഒരു കൂട്ടർ വർഗ്ഗീയത കുത്തിപ്പൊക്കി ഇതിൽ നിന്നെല്ലാം മുതലെടുക്കുന്നു. പട്ടണങ്ങളിൽ സമാധാന പ്രധിഷേധ പ്രകടനം എന്ന പേരിൽ ബിസിനസുകൾ കൊള്ളയടിക്കുക മറ്റുള്ളവരെ ദ്രോഹിക്കുക ഇതിനെല്ലാം നേതുർത്വം നൽകുന്നതും വർഗ്ഗീയ  സംഘടനകൾ.

പൊതുജനം മനപ്പൂർവം സമ്മതിക്കാത്തതും തള്ളിക്കളയുന്നതുമായ നിരവധി സത്യങ്ങൾ ഇതിൻറ്റെ എല്ലാം പിന്നിലുണ്ട് എന്നു മനസിലാക്കുക. ഒന്നാമത്, അമേരിക്കൻ പട്ടണങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 75 % ന്യൂന സമുദായങ്ങളിൽ നിന്നും കൂടാതെ അവർ വസിക്കുന്ന ഇടങ്ങളിൽ നിന്നും. ഒരിക്കലും പോലീസ് സ്വമേധയാ എങ്ങും പോയിട്ടില്ല എല്ലാം ആവശ്യപ്പെട്ടവ.
അമേരിക്കൻ ജന സംഖ്യയിൽ മുപ്പതു ശതമാനത്തോളം, എല്ലാ മേഖലകളിൽ നിന്നുമുള്ള ന്യൂന പക്ഷക്കാർ ഇതിന് അനുപാതകമായിട്ടാണ് പോലീസ് സേനയിലെ അംഗങ്ങളും. അപ്പോൾ സ്വഭാഗികമായും വെള്ളക്കാർ ആയിരിക്കും സേനയിലെ ഭൂരിപക്ഷം. ഒട്ടുമുക്കാൽ ക്രിമിനൽ പെരുമാറ്റങ്ങൾ നടക്കുന്നതും പട്ടണങ്ങളുടെ ഉൾഭാഗത്തു അവിടെ പ്രമാദമായും വസിക്കുന്നത് പിന്നോക്ക സമുദായക്കാർ. ഈ സാഹചര്യത്തിൽ എങ്ങിനെ പോലീസ് കുറ്റവാളികളുമായി ഇടപെടണം?

ഒന്നുകിൽ പോലീസ് സേന മുഴുവൻ പിന്നോക്ക സമുദായത്തിൽ നിന്നും അതിനു തുനിഞ്ഞാൽ സേനക്ക് ആവശ്യത്തിന് പോലീസിനെ കിട്ടില്ല. മറ്റൊരു വഴി, ഒരു കുറ്റകൃത്യം അറിയിക്കുമ്പോൾ ചോദിക്കണം അതിൽ ആരാണ് ഇടപെട്ടിരിക്കുന്നത് അതനുസരിച്ചു വേണം പോലീസിനെ വിടുവാൻ. ഇതും എത്രമാത്രം പ്രായോഗികം? പിന്നൊരു വഴിയുള്ളത് കുറ്റവാളികളുടെ നേരെ പോലീസ് കണ്ണടക്കുക.
ഫ് ബി ഐ കണക്കുകൾ കാട്ടുന്നു, പോലീസ് മനപ്പൂർവം ഒരാളെ കൊല്ലുന്നതിന് വെടിവയ്ച്ചിട്ടില്ല തൊണ്ണൂറു ശതമാനവും സ്വജീവൻ രക്ഷിക്കുന്നതിന് അഞ്ചു ശതമാനം തെറ്റായ തിരിച്ചറിയൽ ശേഷിക്കുന്ന അഞ്ചു ശതമാനം എടുത്തു ചാട്ടത്തിൽ നിന്നും  വേണമെങ്കിൽ ഒഴിവാക്കുവാൻ പറ്റുന്നവ.

 നാം ഓർക്കണം പോലീസുകാരും മനുഷ്യ ജീവികൾ അവർക്കും ജീവനിൽ ഭയമുണ്ട് കൂടാതെ ഒരു സംഘർഷാവസ്ഥയിൽ എപ്പോഴും ശെരികൾ മാത്രം സംഭവിക്കും എന്നും ആശിക്കരുത്.

മറ്റൊരഭിപ്രായം പൊന്തിവരുന്നത് പോലീസിൻറ്റെ കൈകളിൽ നിന്നും തോക്കുകൾ മാറ്റുക ഇവരെ വെറും ലാത്തിയുമായി കുറ്റവാളികളെ പിടിക്കുന്നതിനു വിടുക. അതിനു തുനിഞ്ഞാൽ പിറ്റേദിനം ഭൂരിഭാഗം പോലീസും മെഡൽ മേശപ്പുറത്തു വയ്ച്ചിട്ടു മറ്റു വേറെ ജോലിക്കും പോകും.

ഇതൊരു നിസ്സാര കാര്യമായി പൊതുജനവും, രാഷ്ട്രീയക്കാരും, ഭരണാധികാരികളും, മാധ്യമങ്ങളും എടുക്കരുത്. പോലീസിനെ നാം അധികാരം നൽകി നമ്മെ രക്ഷിക്കുന്നതിനുള്ള ചുമതല നൽകി നിയമിച്ചിരുന്നു. പോലീസ്  ഇല്ലാത്ത ഒരു പട്ടണത്തിൽ നിന്നും കുറ്റവാളികൾ അപ്രത്യക്ഷമാകും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?


Facebook Comments

Comments

 1. Tom Abraham,FL

  2021-04-17 21:42:37

  A Florida pastor has been arrested on multiple counts of sexual misconduct, including two counts of sexual battery and six counts of lewd and lascivious molestation against a victim under 12 years old, Jacksonville Police said. The pastor, Rafael Cuevas, 53, was arrested Wednesday after authorities received reports that he had been molesting a child for four years with the last incident being in June 2020 and the first being in 2017, according to local news outlet First Coast News. The arrest report states that “investigators found that the victim was under 12-years-old during the four years of the alleged abuse. The child told detectives that Cuevas would molest her four to five times a week.” The child also told authorities that the molestation occurred in multiple locations including the church where Cuevas was a pastor and inside of his truck, the arrest report says. During the investigation, a second child told detectives that Cuevas also molested her on multiple occasions. Cuevas is currently being held in jail without a bond.

 2. Ninan Mathulla

  2021-04-17 19:56:46

  Please give a link to the study as based on my information the numbers are not correct.

 3. John kunthara

  2021-04-17 18:22:49

  Mr. Mathulla, My accounts come from a reputed 2019 Pew Study. Nothing created by this author. Thanks

 4. Ninan Mathulla

  2021-04-17 15:51:27

  'പൊതുജനം മനപ്പൂർവം സമ്മതിക്കാത്തതും തള്ളിക്കളയുന്നതുമായ നിരവധി സത്യങ്ങൾ ഇതിൻറ്റെ എല്ലാം പിന്നിലുണ്ട് എന്നു മനസിലാക്കുക. ഒന്നാമത്, അമേരിക്കൻ പട്ടണങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 75 % ന്യൂന സമുദായങ്ങളിൽ നിന്നും കൂടാതെ അവർ വസിക്കുന്ന ഇടങ്ങളിൽ നിന്നും. ഒരിക്കലും പോലീസ് സ്വമേധയാ എങ്ങും പോയിട്ടില്ല എല്ലാം ആവശ്യപ്പെട്ടവ. അമേരിക്കൻ ജന സംഖ്യയിൽ മുപ്പതു ശതമാനത്തോളം, എല്ലാ മേഖലകളിൽ നിന്നുമുള്ള ന്യൂന പക്ഷക്കാർ ഇതിന് അനുപാതകമായിട്ടാണ് പോലീസ് സേനയിലെ അംഗങ്ങളും. അപ്പോൾ സ്വഭാഗികമായും വെള്ളക്കാർ ആയിരിക്കും സേനയിലെ ഭൂരിപക്ഷം. ഒട്ടുമുക്കാൽ ക്രിമിനൽ പെരുമാറ്റങ്ങൾ നടക്കുന്നതും പട്ടണങ്ങളുടെ ഉൾഭാഗത്തു അവിടെ പ്രമാദമായും വസിക്കുന്നത് പിന്നോക്ക സമുദായക്കാർ. ഈ സാഹചര്യത്തിൽ എങ്ങിനെ പോലീസ് കുറ്റവാളികളുമായി ഇടപെടണം?' Mr. John Kunthanafa, Please don't mislead readers. Can you provide statistics to prove what you stated here?

 5. Boby Varghese

  2021-04-17 14:46:38

  Abandon the police. Abandon the military. No body is going to attack our country. Why we need military ?. Big budget of the defense can be distributed among the Democrats. Abandon the FBI as it is racist. Abandon the Supreme Court, as the court will always support the rich and powerful. Education is a tool to exploit the working class and the blacks. We don't need Harvard, Yale, Princeton, MIT etc as the percentage of blacks in them are very low. Destroy all of them.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ, എൻ്റെ ജനത കൊല്ലപ്പെടുകയാണ്': മിസ് യൂണിവേഴ്സ് വേദിയില്‍ ശബ്ദമുയര്‍ത്തി മത്സരാര്‍ഥി

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More