Image

കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു

Published on 18 April, 2021
കോവിഡ് ബാധിച്ച് ദമ്പതികളും മരുമകളും ഉള്‍പ്പടെ 3 പേര്‍ ഗുജറാത്തില്‍ മരിച്ചു
കോഴിക്കോട്: നാദാപുരം വിലങ്ങാട് സ്വദേശികളായ ദമ്പതികളും  മരുമകളും  അഹമ്മദാബാദില്‍ കോവിഡ് ചികിത്സയ്ക്കിടയില്‍ മരിച്ചു. കാരിക്കുന്നേല്‍ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകന്‍ തോമസ്കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയര്‍ ക്ലാര്‍ക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്. അഹമ്മദാബാദില്‍ വ്യാപാരിയായ തോമസ്കുട്ടി കോവിഡിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇവരുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജോഹാനെയും കോവിഡ് ബാധിച്ചെങ്കിലും രോഗം മാറിയിട്ടുണ്ട്.

മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. ഇന്നലെയായിരുന്നു സ്മിതയുടെ വിയോഗം. ഫിലിപ്പിന്റെയും മേരിയുടെയും മറ്റു മക്കള്‍: ഫാ. ജോമോന്‍ (സിഎംഐ, ഉത്തരാഖണ്ഡ്), ജിസി മോള്‍ എടക്കാട്ട്കുടിയില്‍ (കോതമംഗലം). മറ്റൊരു മരുമകള്‍: ജെറി.  ഫിലിപ്പിന്റെ സഹോദരങ്ങള്‍: വര്‍ഗീസ്, ജോസഫ്, ആന്റണി (എല്‍ഐസി, താമരശ്ശേരി), ത്രേസ്യാമ്മ കാവില്‍ പുരയിടം,  അന്നമ്മ പുതിയാമറ്റത്തില്‍. മേരിയുടെ സഹോദരങ്ങള്‍: വല്‍സമ്മ പാലാവയല്‍, പെണ്ണമ്മ (ചെമ്പ്ര), ജോസഫ് പുതിയാമറ്റത്തില്‍, പാപ്പച്ചന്‍ കാക്കവയല്‍, ജോണ്‍ (റിട്ട. എച്ച്എം, പൂതംപാറ എല്‍പി സ്കൂള്‍), ജോസ്, ലിസാമ്മ, സലിന്‍ (പുല്ലൂരാംപാറ), ജെയിന്‍ (വ്യാപാരി, വിലങ്ങാട്). മരിച്ച സ്മിത പത്തനംതിട്ട സ്വദേശി  വര്‍ഗീസ് ചേടിയത്തിന്റെ മകളാണ്. അമ്മ: റോസാമ്മ വര്‍ഗീസ്. സഹോദരി: സ്മിനു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക