Image

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

Published on 18 April, 2021
സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്
തിരുവനന്തപുരം : ആലപ്പുഴ സിപിഎമ്മിനുള്ളിലെ തര്‍ക്കത്തില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ രാഷ്ട്രീയ ക്രിമിനലിസം പരാമര്‍ശത്തെ തള്ളി എഎം ആരിഫ് എംപി. രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഉള്ളതായി അറിയില്ലെന്നും അത്തരത്തില്‍ ഉണ്ടെങ്കില്‍ നടപടിക്കുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും ആരിഫ് വ്യക്തമാക്കി. രാഷ്ട്രീയ ക്രിമിനലുകള്‍ സിപിഐഎമ്മില്‍ ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആരിഫ് തിരുത്തി.

പേഴ്‌സണല്‍ സ്റ്റാഫിനേയും ഭാര്യയേയും അപമാനിച്ചെന്ന പരാതിയിലാണ് പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിനമിനലുകള്‍ ഉണ്ടെന്ന സുധാകരന്റെ പരാമര്‍ശം. തനിക്കെതിരായ പരാതി വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നത്. ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക