Image

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

Published on 18 April, 2021
നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പെെസ് ജെറ്റ് സീനിയര്‍ ക്യാബിന്‍ ക്രൂ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്.രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ മന്‍ഹാസ് വ്യക്തമാക്കിയതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി.രണ്ട് ദിവസം മുന്‍പാണ് റാസല്‍ഖൈമ - കൊച്ചി സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയര്‍ ക്യാബിന്‍ ക്രൂ മന്‍ഹാസ് അബുലീസില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.


മന്‍ഹാസ് സ്വര്‍ണ്ണം കടത്തുന്നത് ചെന്നെ ആസ്ഥാനമായ സംഘത്തിന് വേണ്ടിയാണെന്നും കൊച്ചി വഴി ഇയാള്‍ ആറു തവണ സ്വര്‍ണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തി.ഒരു കോടി 7 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണ മിശ്രിതമാണ് ലഭിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മന്‍ഹാസിന്റെ നേതൃത്വത്തില്‍ നടന്ന കള്ളക്കടത്തുകളുടെ ചുരുളഴിഞ്ഞത്.രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ മന്‍ഹാസ് വ്യക്തമാക്കി.സ്വര്‍ണം കടത്തലിന് ഇയാള്‍ക്ക് വിമാന യാത്രക്കാരുടെ സഹായം ലഭിച്ചതായി വിവരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക