Image

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

Published on 18 April, 2021
വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍
തമിഴ്‌ ഹാസ്യ താരം വിവേകിന്റെ ആകസ്‌മിക നിര്യാണത്തില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ തമിഴ്‌ മലയാളം സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. വിക്രം, സൂര്യ, കാര്‍ത്തി, ജ്യോതിക, തൃഷ, യോഗിബാബു, വൈരമുത്തു, വിജയ്യുടെ അമ്മ ശോഭ എന്നിവര്‍ നേരിട്ടെത്തി താരത്തിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

വിവേകിന്റെ മരണത്തില്‍ താന്‍തകര്‍ന്നു പോയെന്ന്‌ നടി സുഹാസിനി പറഞ്ഞു. തനിക്ക്‌ ഒരു സഹോദരനേയും അടുത്ത സുഹൃത്തിനെയുമാണ്‌ നഷ്‌ടപ്പെട്ടതെന്നും സുഹാസിനി പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാല്‍ കൈകള്‍ വിറയ്‌ക്കുകയും കണ്ണുകള്‍ നിറയുന്നുവെന്നുംനടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടി ചേര്‍ത്തു.

`കണ്ണുനീര്‍ അടക്കാന്‍ കഴിയുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങളെ മറക്കാന്‍കഴിയില്ല. ഞങ്ങളെ എപ്പോഴും പ്രചോദിപ്പിച്ചിരുന്ന അങ്ങയുടെ വാക്കുകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അങ്ങ്‌ സിനിമയിലെ ഇതിഹാസമാണ്‌. അങ്ങയുടെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കട്ടെ. '' രംഭ കുറിച്ചു.

ഏറെ വൈകാരികമായ കുറിപ്പാണ്‌ നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു പങ്കു വച്ചത്‌. സിനിമയില്‍ ഒന്നുമില്ലാതിരുന്ന കാലത്ത്‌, കഷ്‌ടപ്പെട്ടിരുന്ന കാലത്ത്‌ പിടിച്ചു കയറാന്‍ ശ്രമിച്ചിരുന്നു. ഹൃദയം തകര്‍ന്നിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്‌ബുഓര്‍മ്മിക്കുന്നു.

കഴിഞ്ഞ ദിവസമാണ്‌ ഹൃദയാഘാതം കാരണം വിവേകിനെ ആശുപത്രിയില്‍ എതതിക്കുന്നത്‌. അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സിനിമാ ലോകവും ഒന്നാകെ. എന്നാല്‍ എല്ലാവരേയും വേദനയില്‍ ആഴ്‌ത്തിക്കൊണ്ട്‌ തിങ്കളാഴ്‌ച വിവേക്‌ മരണത്തിനു കീഴടങ്ങുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക