Image

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

Published on 18 April, 2021
തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്


തൃശ്ശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്.

നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്‍മാറണമെന്ന അഭ്യര്‍ഥനയാണ് കത്തിലുള്ളത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. 

Join WhatsApp News
Sudhir Panikkaveetil 2021-04-18 19:20:48
പൂരം നടത്തുന്നവർ നടത്തട്ടെ. ആരും കാണാൻ പോകരുത്. അതല്ലേ എളുപ്പം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക