-->

VARTHA

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

Published

on



തിരുവനന്തപുരം: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെകൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്റെ തണലിലേക്ക് തിരികെയെത്തി. 

ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്ത് പരിപാലിച്ചു.  തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം വളര്‍ത്തി സംരക്ഷണം നല്‍കിവരുകയായിരുന്നു. ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നല്‍കിയാണ് പോലീസ് കുവിയെ സംരക്ഷിച്ചിരുന്നത്.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതു സംബന്ധിച്ചുവന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി  കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. 

തുടര്‍ന്നാണ് മൂന്നാര്‍ ഡിവൈ.എസ്.പി സുരേഷ് ആര്‍. , ഇടുക്കി ഡോഗ് സ്‌ക്വാഡ് ഇന്‍ചാര്‍ജ്ജ് എസ്.ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറില്‍ പളനിയമ്മ താമസിക്കുന്ന വീട്ടില്‍ കുവിയെ എത്തിച്ചു നല്‍കിയത്. മറ്റ് പോലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാല്‍ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുളളു ഇവള്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ഇന്ത്യയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 323,068 പേര്‍ക്ക്; ലോകത്താകെ 16 കോടി പിന്നിട്ടു

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സി.എസ്.ഐ വൈദികരുടെ ധ്യാനം: മരണം നാലായി

ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചെന്ന് ഇസ്രയേല്‍

കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോവിഡ്: ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി വരില്ലായിരുന്നെന്ന് നിഗമനം

വീടുകളിലെത്തി വാക്സിന്‍ നല്‍കിയിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു -ബോംബെ ഹൈക്കോടതി

18+ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി

ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങിലെ ജനക്കൂട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ്

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ അതിശക്തമായ മഴ പെയ്തേക്കും

പെരുന്നാള്‍ ആഘോഷങ്ങള്‍ കുടുംബത്തില്‍ മാത്രമാകണം - മുഖ്യമന്ത്രി

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍- മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകള്‍ 2 മാസത്തേക്ക് അടച്ചിടണം-ഐസിഎംആര്‍ മേധാവി

രണ്ട് കുട്ടികള്‍ തന്റേതല്ലെന്ന് വിശ്വസിച്ചു, വഴക്കും പതിവ്; ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊന്നു

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ഗവേഷകര്‍

20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; വിമര്‍ശനവുമായി കമല്‍

പതിനെട്ട് വയസിനു മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിന്‍ മുന്‍ഗണന: മുഖ്യമന്ത്രി

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്, 95 മരണം

ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം

കന്യാസ്ത്രീകളെ അപമാനിക്കുന്നു; സിനിമക്ക് സ്റ്റേ

ഇന്ന് കോവിഡ് മരണം 95; ആകെ മരണം 6,000 കടന്നു

സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു; മരണം മൂന്നായി

ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ

ബിനിഷ് കൊടിയേരിക്ക് ജാമ്യമില്ല

ഗംഗാനദിയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

View More