-->

Gulf

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

Published

on


കുവൈറ്റ് സിറ്റി: ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ കേന്ദ്ര പ്രവാസി ( NRI)
കമ്മീഷന്‍ വേണമെന്നുള്ള ഹര്‍ജി ഏപ്രില്‍ 22 നു ഡല്‍ഹി ഹൈക്കോടതി
ഡിവിഷന്‍ ബെഞ്ചു പരിഗണിക്കുമെന്നു ജസ്റ്റിസ് പ്രതിഭ എസ്. സിംഗ് അറിയിച്ചു. ഹര്‍ജിക്കാരനായ പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ കണ്‍ട്രി ഹെഡ് അനിസൂര്‍ റഹ്മാന്റെ ഹര്‍ജിയില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം ഹൈകോടതിയില്‍ പ്രവാസികള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചൂഷണങ്ങളും, ഇന്ത്യയുടെ ഓരോ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഘട്ടത്തില്‍ പ്രവാസികളുടെ സംഭാവനകളും വിശദമാക്കിയിരുന്നു.

ഹര്‍ജിയുടെ പൊതു താത്പര്യം മുന്‍ നിര്‍ത്തി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതു ഉചിതമാണെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് ഉത്തരവില്‍ പ്രസ്ഥാവിച്ചു. ഗോവ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിദേശ എംബസികളും കോണ്‍സുലെറ്റുകളും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആകയാല്‍ കേന്ദ്ര ജുഡീഷ്യല്‍ അധികാരത്തോട് കൂടിയ ഒരു പ്രവാസി കമ്മീഷന്‍ പ്രവാസികള്‍ക്ക് അവരുടെ മരുഭൂമിയിലെ ചുട്ടുപൊള്ളിക്കുന്ന ജീവിത പ്രതിസന്ധികള്‍ക്ക് ഒട്ടേറെ പരിഹാരം ആകുമെന്നു ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.പ്രവാസികള്‍കായി ദേശീയ പ്രവാസി കമ്മീഷന്‍ സ്ഥാപിക്കുവാനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രിക്ക് പ്രവാസി ലീഗല്‍ സെല്‍ നിവേദനം നല്‍കിയിരുന്നു.

ഇന്ത്യയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു കൊല്ലമായി നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ഈ കമ്മീഷന്റെ പ്രസക്തി ഏറെയാണ്. അഡ്വ.ബ്ലസ്സന്‍ മാത്യു, അഡ്വ. അഞ്ചു എന്നിവര്‍ കോടതിയില്‍ ഹാജരായി.

ദീര്‍ഘനാളുകളായിട്ടുള്ള പ്രവാസികളുടെ ദേശീയ പ്രവാസി കമ്മീഷന്‍ വേണമെന്ന ന്യായമായ ആവശ്യം ഹൈകോടതി ഇടപെടലിലുടെ വേഗത്തില്‍ നടപ്പിലാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

View More